അഭയ കേസ് :പ്രതി സെഫി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നുവെന്ന പ്രോസിക്യൂഷന്‍

സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു എന്ന് പ്രോസിക്യൂഷന്‍. പ്രതി സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബര്‍ 25 ന് വിധേയയാക്കിയപ്പോള്‍ സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തിത് വൈദ്യപരിശോധനയില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞുയെന്ന് ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജനും പ്രോസിക്യൂഷന്‍ 29-ാം സാക്ഷിയുമായ ഡോ.രമയും,ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയില്‍ മൊഴി നല്‍കിയത് അന്തിമ വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതില്‍ ചൂണ്ടികാട്ടി.
പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സിസ്റ്റര്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സെഫി കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷന്‍ വാദം നടത്തി. തിരുവനന്തപുരം സിബിഐ കോടതിയില്‍ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ നടത്തുന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ അന്തിമ വാദം നാളെയും തുടരും (നവംബര്‍ 20)
"
https://www.facebook.com/Malayalivartha