കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കൊച്ചി സിറ്റി ഡാന്‍സാഫും (ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ് പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്), പനങ്ങാട് പോലീസും നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക്, നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള പനങ്ങാടും, കുമ്പളത്തും മാരകലഹരി മരുന്ന് വില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് ഇവര്‍ ലഹരി മരുന്നുകള്‍ കൊണ്ടുവരുന്നത്.
ഡെപൂട്ടി കമ്മീഷണര്‍ പി.ബി രാജിവിന്റ നിര്‍ദ്ദേശാനുസരണം നാര്‍ക്കോട്ടിക് അസി.കമ്മീഷണര്‍ കെ.എ.അബ്ദുള്‍ സലാം, പനങ്ങാട് ഇന്‍സ്പെക്ടര്‍ എ.അനന്തലാല്‍, ഡാന്‍സാഫ് എസ്.ഐ ജോസഫ് സാജന്‍, എസ്.ഐ ലിജിന്‍ തോമസ്, എസ്.ഐ.അനസ്, ബിനു (നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ.) ഡാന്‍സാഫിലെ പൊലീസുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ പനങ്ങാട് പേലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha