ബിനീഷ് കോടിയേരിയുടെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും... ഇന്ന് എന്‍സിബി കോടതിയില്‍ ഹാജരാക്കും

ബിനീഷ് കോടിയേരിയുടെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബിനീഷിനെ ഇന്ന് എന്‍സിബി കോടതിയില്‍ ഹാജരാക്കും. അതേസമയം ലഹരി ഇടപാടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. ബിനീഷ് കോടിയേരിയുടെ ബിനാമികളെന്നു സംശയിക്കുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, ഡ്രൈവര്‍ അനികുട്ടന്‍, എസ്.അരുണ്‍ എന്നിവര്‍ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല.
രണ്ടാം തീയതി ഹാജരാകണമെന്നായിരുന്നു ഇവരോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എല്ലാവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇവര്‍ ഹജരാകാന്‍ സാദ്ധ്യതയില്ലെന്ന സൂചന കിട്ടിയതോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം ആരംഭിച്ചത്. നാളെ മുതല്‍ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങുമെന്നാണ് സൂചന.
ഇവരെ പിടികൂടിയതിനു ശേഷം ബിനീഷിനെ ഇഡി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും. ലത്തീഫിനെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നു നേരത്തെ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha