വെറുതെ വിടാതെ മേഴ്സിക്കുട്ടന്‍, വ്യാജ പ്രചാരണം നടത്തിയതില്‍ പരസ്യമായി മാപ്പ് പറയണം മാത്രമല്ല ഒരു കോടി നഷ്ടപരിഹാരം... ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹനം ഉപയോഗിച്ചെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. വ്യാജ പ്രചാരണം നടത്തിയതില്‍ പരസ്യമായി മാപ്പ് പറയണമെന്ന് മേഴ്സിക്കുട്ടന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്താണ് സ്വര്‍ണക്കടത്തിനെ സഹായിച്ചത്. സിപിഎമ്മിന്റെ നോമിനിയാണ് ഇയാള്‍ എന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കൗണ്‍സിലിന്റെ കാര്‍ പല തവണ വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും പോവുകയും വരികയും ചെയ്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം സ്വര്‍ണവുമായി തിരുവനന്തപുരത്തുനിന്ന് ഈ കാര്‍ ബെംഗളൂരുവിലേക്ക് പോയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റ നിയന്ത്രണം പിടിച്ചെടുക്കാന്‍ ബിനീഷ് കോടിയേരിയെ മുന്നില്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ വലിയ നീക്കങ്ങളാണ് നടത്തിയത്.
ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി വലിയ തോതിലുള്ള ഹവാല ഇടപാടുകളും സാമ്ബത്തിക ഇടപാടും കള്ളക്കടത്തും അഴിമതിയും നടക്കുന്നതായി വ്യക്തമായ വിവരം വന്നിട്ടുണ്ട്. കെസിഎ ബിനീഷിനെ പുറത്താക്കണം. അന്വേഷണത്തെ നേരിടണമെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങും രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് സുരേന്ദ്രന് ജയില്‍ ഡിജിപി മുന്നറിയിപ്പ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് പേര്‍ എത്തിയെന്നും, ആദ്യ ദിനം തന്നെ 15 പേരാണ് എത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും പ്രതിയുടെ അടുത്ത ബന്ധുക്കളായ അമ്മ, മക്കള്‍, സഹോദരന്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും ഋഷിരാജ് സിങ് വ്യക്തമാക്കിയിരുന്നു.
ജയില്‍ ഉദ്യോഗസ്ഥരുടെയും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം. ഇതുസംബന്ധിച്ച വിവരങ്ങള്‍ ജയിലിലെ റജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസിലാകുമെന്നും അദേഹം വ്യക്തമാക്കി. വാര്‍ത്ത പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha