വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോപ്പം ഭർതൃവീട്ടിലേക്ക് വരികയായിരുന്ന വധുവിനെ കാമുകന് തട്ടിക്കൊണ്ടുപോയി.....പരാതിയുമായി നവവരൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്
തൃശൂർ ചെറുതുരുത്തിയില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ കൂടെ വീട്ടിലേക്ക് വരുന്ന വധുവിനെ സിനിമ സ്റ്റൈലിൽ കാര്‍ തടഞ്ഞ് കാമുകന് 'തട്ടിക്കൊണ്ടുപോയി' . തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത് .
കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാര്‍ തടയുകയായിരുന്നു . തുടര്‍ന്ന് താലിമാല ഭര്‍ത്താവിന് ഊരി നല്കി വധു കാമുകന്റെ കൂടെ ഇറങ്ങി പോയി.
ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി . ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുകന്റെ വീട്ടുകാരുടെ കൂടെ പറഞ്ഞുവിട്ടു . ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവ് നല്കിയ ശേഷമാണ് കേസ് പിന്‍വലിച്ചത് .
https://www.facebook.com/Malayalivartha