Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രം ;എല്ലാം ചികഞ്ഞെടുക്കാന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്

02 DECEMBER 2020 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി

സങ്കടക്കാഴ്ചയായി... നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തു കൊണ്ടിരുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്തു...

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്... ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി

നാല്‌ ക്ഷേത്രങ്ങളിലും കൽപ്പാത്തി രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും....

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കല്‍ കേന്ദ്രമാണെന്ന രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ രംഗത്ത് എത്തി .അദ്ദേത്തിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുകയാണ് എന്ന സൂചനയാണ് പുറത്തു വരുന്നത് . ഒരു തരത്തിലുമുള്ള ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ സര്‍ക്കാരിന്റെ കോടികള്‍ ഊരാളുങ്കലിന് നല്‍കിയത് എന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു . നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളില്‍ പ്രതീകളായവര്‍ക്ക് ഊരാളുങ്കലില്‍ ബന്ധം ഉണ്ടെന്നാണ് ഇ. ഡി കണ്ടെത്തിയിരിക്കുന്നതത്രേ. ഇഡി അന്വേഷണത്തിലുള്ള ആര്‍ക്കും സൊസൈറ്റിയുമായി ബന്ധമില്ലെന്ന് സൊസൈറ്റി ചെയര്‍മാന്‍ പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച് ഇ.ഡി.ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന സൂചനയും പുറത്തു വരുന്നുണ്ട് . രൂക്ഷമായ
വിമര്‍ശനമാണ് ഊരാളുങ്കലുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ ഉന്നയിച്ചത് . അതേസമയം 13000 ത്തോളം ജീവനക്കാര്‍ക്ക് ഉപജീവന മാര്‍ഗ്ഗമായ ഊരാളുങ്കലിനെ പൊളിക്കാനുള്ള ശ്രമം ബി ജെപി കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ചതായി സൊസൈറ്റി ആരോപിക്കുന്നു.


അന്ധവിശ്വാസവും അയിത്തവും കൊടികുത്തി വാണ സ്ഥലമായിരുന്നു ഊരാളുങ്കല്‍. ഇക്കാലത്ത് വാഗ്ഭടാനന്ദ ഗുരുദേവന്‍ മാഹിയില്‍ പ്രഭാഷണം നടത്തി. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ഈ പ്രസംഗം കേള്‍ക്കുകയും, വാഗ്ഭടാനന്ദനെ ഊരാളുങ്കലിലേക്ക് കൊണ്ടുവരുകയുമായിരുന്നു. കാരക്കാടെന്നാണ് ഈ പ്രദേശം അന്നറിയപ്പെട്ടിരുന്നത്. പിന്നീട് വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി 1917ല്‍ കേരള ആത്മവിദ്യാസംഘവും രൂപീകരിച്ചു. എന്നാല്‍ ആത്മവിദ്യാസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഭൂപ്രഭുക്കന്‍മാര്‍ ജോലി നിഷേധിച്ചു.
ജോലിയില്ലാത്ത അവസ്ഥ വന്നപ്പോള്‍ മദ്രാസ് 1912 ആക്ട് പ്രകാരം 1925ല്‍ ഊരാളുങ്കലില്‍ കൂലിവേലക്കാരുടെ പരസ്പരസഹായ സംഘം പിറവിയെടുത്തു. സംഘത്തിലുള്ളവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഇക്കാലത്ത് നിഷേധിച്ചിരുന്നു. എന്നാല്‍ ആത്മവിദ്യാസംഘം എല്‍പി സ്‌കൂള്‍ ആരംഭിച്ചുകൊണ്ട് വിദ്യാഭ്യാസത്തിനുള്ള വാതില്‍ തുറന്നിട്ടു. അംഗങ്ങള്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നതിന് ഐക്യനാണയ സംഘവും രൂപീകരിച്ചിരുന്നു. ഇതിന്റെയെല്ലാം നിയന്ത്രണം 14 പേരടങ്ങുന്ന പ്രമോട്ടിംഗ് കമ്മിറ്റിക്കായിരുന്നു. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരിക്കളായിരുന്നു ആദ്യകാല പ്രസിഡന്റ്.ഇന്ന് 88 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയില്‍ 1415ഓളം അംഗങ്ങളുണ്ട്. ഇവര്‍ തന്നെയാണ് മുതലാളിയും തൊഴിലാളിയും. ഇവരോടൊപ്പം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി കണ്ടെത്തുന്നവരും, അംഗങ്ങളല്ലാത്ത എഴുന്നൂറോളം തൊഴിലാളികളുമുണ്ട്.

മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ ഓഹരിയുണ്ടെന്ന് ഇ. ഡി. കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന് പത്തിലേറെ സ്ഥാപനത്തില്‍ ഓഹരിയുണ്ടെന്ന് അറിയുന്നു. വടകര, ഓര്‍ക്കാട്ടേരി, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ 24 സ്ഥാപനങ്ങളില്‍ ഇ.ഡി. പരിശോധന നടത്തിയിരുന്നു. ഇതില്‍ 14 സ്ഥാപനങ്ങളില്‍ അദ്ദേഹത്തിനോ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് സൂചന. ഇലക്ട്രോണിക്‌സ് മുതല്‍ ഹോട്ടല്‍ ബിസിനസില്‍ വരെ അദ്ദേഹത്തിന് പങ്കാളിത്തമുണ്ടത്രേ. രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച്ചത്തേക്ക് മാറ്റിയത് തന്നെ വിവരങ്ങള്‍ മുഴുവന്‍ കൈപ്പിടിയിലൊതുക്കാന്‍ വേണ്ടിയാണെന്ന കണക്കുകൂട്ടലുകളും പുറത്തു വരുന്നുണ്ട് .

സര്‍ക്കാര്‍ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്‌ലൈ ഓവര്‍, കോഴിക്കോട് നഗരവികസനം, റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാര്‍ക്ക്, വെള്ളിമാട്കുന്ന് ജണ്ടര്‍ പാര്‍ക്ക് തുടങ്ങിയ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കല്‍ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകന്‍. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തില്‍ വരുമ്പോഴാണ് സൊസൈറ്റിക്ക് ശുക്രദശ.

എന്നാല്‍ മലബാറിലെ സി പി എം നേതാക്കളുടെ കൈയിലാണ് ഊരാളുങ്കലിന്റെ ഓഹരികള്‍ ഉള്ളതെന്നാണ് വിവരം. ഇതില്‍ സര്‍ക്കാരിലെ ഉന്നതരും ഉള്‍പ്പെടുമത്രേ. അതാണ് ഇ ഡി അന്വേഷിക്കുന്നത്.

വാഗ്ഭടാനന്ദന്റെ ആശീര്‍വാദത്തോടെ പാലേരി ചന്ദന്‍ മാന്‍ 1925 ല്‍ സ്ഥാപിച്ചതാണ് ഊരാളുങ്കല്‍ കോ-ഓപ്പറേറീവ് സൊസൈറ്റി. 1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിര്‍മ്മാണ ജോലികള്‍ ഇവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികള്‍ കമ്പനി നടത്തിയിട്ടുണ്ട്. സര്‍ക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ അധികം ലഭിക്കാറില്ല.

കെ.ഫോണ്‍ പദ്ധതി ഊരാളുങ്കലിന് നല്‍കാനായിരുന്നു സര്‍ക്കാരിന്റെ പദധതി. 500 കോടിയുടെ അഴിമതിയാണ് ഇതു വഴി നടത്താന്‍ ഉദ്ദേശിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കെ. ഫോണ്‍ പദ്ധതി വിവാദത്തിലായതോടെ അഴിമതി പൊളിഞ്ഞു.സിഡിറ്റ് എന്ന സര്‍ക്കാര്‍ ഏജന്‍സി നടപ്പിലാക്കിയിരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതിയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറാന്‍ തീരുമാനിച്ചു.

പോലീസിന്റെ അതീവരഹസ്യമായ ഡേറ്റാ ബെയിസും ഊരാളുങ്കലിന് സര്‍ക്കാര്‍ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കല്‍ സഹകരണ സംഘമാണ് കരമന - കളിയിക്കാവിള റോഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികള്‍നിര്‍വഹിക്കുന്നത്. ഖജനാവില്‍ നിന്നും മരാമത്ത് ജോലികള്‍ക്കായി നീക്കി വയ്ക്കുന്ന തുകയില്‍ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ കൂട്ടിനോക്കിയാല്‍ സി പി എം പോക്കറ്റിലാക്കുന്ന പണത്തിന്റെ കണക്ക് മനസിലാക്കാം.

അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന പോലീസിന്റെ ഡേറ്റാ ബെയ്‌സ് ഊരാളുങ്കലിന് തുറന്നു കൊടുത്തത് സോഫ്റ്റ് വെയര്‍ നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു. കേരളത്തില്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാന്‍ വേണ്ടി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുണ്ട്. സര്‍ക്കാര്‍ സ്ഥാപനത്തിന് വിവരങ്ങള്‍ കൈമാറിയാല്‍ അതുകൊണ്ട് പ്രത്യേകിച്ച് ഒരു ദോഷവും ഇല്ല. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം പൂര്‍ണമായും ഒഴിവാക്കി. സര്‍ക്കാര്‍ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് കോടികളുടെ പദ്ധതി എന്തിനു നല്‍കി എന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിലൂടെ മറിയുന്ന കോടികളെ കുറിച്ച് നാം അറിയുന്നത്. ഇതെല്ലാം ഊരാളുങ്കലിന് കൈമാറിയ അറിയപ്പെടുന്ന അഴിമതികള്‍ മാത്രമാണ്. പരമ രഹസ്യമായി കോടികളാണ് സര്‍ക്കാര്‍ ഊരാളുങ്കലിന് കൈമാറിയിട്ടുള്ളതെന്നാണ് ആരോപണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (5 minutes ago)

പ്രാർത്ഥനയ്‌ക്ക് പോകാനായി റൂംമേറ്റ് വിളിച്ചെങ്കിലും... ആത്മഹത്യാകുറിപ്പ് കണ്ടെത്തി  (20 minutes ago)

ഉറങ്ങിക്കിടക്കവേ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി...  (33 minutes ago)

'രാഹുലിനെ എന്തിന് ഇറക്കി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹവിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി  (44 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല..  (1 hour ago)

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഇന്നിറങ്ങും....  (1 hour ago)

രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും....  (1 hour ago)

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!  (1 hour ago)

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..  (1 hour ago)

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (2 hours ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (2 hours ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (2 hours ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends