പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാത്തതിന് കാരണം പറഞ്ഞ് ചെന്നിത്തല
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറങ്ങുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന വിശ്വാസം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടതുമുന്നണിക്കും ഉണ്ടായിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ ഭരണത്തിനെതിരായി ജനങ്ങള്‍ ആവേശകരമായി മുന്നോട്ടു വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനാണ് നായകനെന്ന് ഇന്നലെ സി.പി.എം സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന് പറഞ്ഞു. പക്ഷേ, നായകന് വീട് വിട്ട് പുറത്തിറങ്ങുന്നില്ല. അദ്ദേഹം ടെലിവിഷന്‍ വഴി അല്ലെങ്കില്‍ വെര്‍ച്വല്‍ റാലി വഴി മാത്രം സംസാരിക്കുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കം യു.ഡി.എഫിന്റെ എല്ലാ നേതാക്കളും പൊതുയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുണ്ട്. ഇല്ലാത്ത ഒരാള്‍ മാത്രമേ ഉള്ളൂ, അത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha