ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്! മരണത്തിന് ഉത്തരവാദി കോളജ് അധ്യാപകൻ; ഫാത്തിമ മൊബൈലില്‍ രേഖപ്പെടുത്തിയത് നിർണായകം....

ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്.
മാതാപിതാക്കളില്‍ നിന്നും ഫാത്തിമയുടെ ഇരട്ട സഹോദരയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കും. കോളജില്‍ നിന്നുമുള്ള മാനസിക പീഡനത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ജീവനൊടുക്കുകയായിരുന്നു.
മരണത്തിന് ഉത്തരവാദി കോളജ് അധ്യാപകനാണെന്ന് ഫാത്തിമ മൊബൈലില്‍ രേഖപ്പെടുത്തി വച്ചിരുന്നതായാണ് സിബിഐ കണ്ടെത്തിയത്.
കഴിഞ്ഞ നവംബര്‍ 9നായിരുന്നു സംഭവം. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് എസ്പി ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും കേസ് പിന്നീട് സിബിഐയ്ക്കു കൈമാറി.
https://www.facebook.com/Malayalivartha