എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. ഇഡിയുടെ വാദം ആണ് ഇന്ന് നടക്കുക. ഇഡിയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ എസ്. വി രാജു ഹാജരാകും.
അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് ശിവശങ്കന്റെ വാദം. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായുള്ള വാട്‌സാപ്പ് സന്ദേശങ്ങളില്‍ അസ്വാഭാവികതയില്ലെന്നും, സസ്‌പെന്‍ഷനില്‍ കഴിയുന്ന തനിക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്റെ ആവശ്യം.
"
https://www.facebook.com/Malayalivartha