സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ തടവുകാരെ ചോദ്യംചെയ്യാന്‍ അനുമതി ലഭിക്കുന്ന ഏജന്‍സികള്‍ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ഉത്തരവിട്ട് ജയില്‍ ഡി.ജി.പി

തടവുകാരെ ചോദ്യംചെയ്യാന്‍ അനുമതി ലഭിക്കുന്ന ഏജന്‍സികള്‍ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ഉത്തരവിട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. ചോദ്യംചെയ്യാന്‍ വീഡിയോഗ്രാഫി സൗകര്യം കൊണ്ടുവരുന്നില്ലെങ്കില്‍ തടവുകാരെ കാണാന്‍ അനുവദിക്കില്ല. സി.ബി.ഐ., എന്‍.ഐ.എ., ഇ.ഡി., കസ്റ്റംസ്, നാര്‍ക്കോട്ടിക് ബ്യൂറോ, പോലീസ് തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ബാധകമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജയിലുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് സമ്പൂര്‍ണ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയില്‍ ഡി.ജി.പി.യായ താനടക്കം ഉദ്യോഗസ്ഥരെല്ലാവരും ജോലിക്കെത്തിയാല്‍ മൊബൈല്‍ ഫോണുകള്‍ സൂപ്രണ്ട് നിര്‍ദേശിക്കുന്ന സ്ഥലത്ത് സൂക്ഷിക്കണം.
തിരിച്ചുപോകുമ്പോള്‍ മാത്രമേ എടുക്കാവൂ.ജയിലുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ഉദ്യോഗസ്ഥരുടെയോ മറ്റു സന്ദര്‍ശകരുടെയോ കൈയില്‍ മൊബൈല്‍ ഫോണുണ്ടെങ്കില്‍ അത് ഗേറ്റ് കീപ്പറെ ഏല്‍പ്പിക്കണം. ഇത് കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ സൂപ്രണ്ടിന്റെ പേരില്‍ കര്‍ശന അച്ചടക്ക നടപടിയുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha