മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലീസ് ലാത്തി വീശി. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ 150ല്‍ അധികം പ്രവര്‍ത്തകരാണ് മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ പോലീസ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാരോപിച്ചാണ് മാര്‍ച്ച്. രാജ്യംവിടാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് റൗഫിനെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. കേസെടുത്തിരുന്നു. ഇതില്‍ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമായതിനെത്തുടര്‍ന്ന് ഇ.ഡി. ഡല്‍ഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഇതിലാണ് റൗഫിനെ അറസ്റ്റുചെയ്തത്.
ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ യു.പി. സ്വദേശികളായ അത്തീഖുര്‍ റഹ്മാന്‍, മസൂദ് അഹ്മദ് ആലം മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്‍ എന്നിവരെ യു.പി. പോലീസ് അറസ്റ്റുചെയ്തിരുന്നു. റൗഫിന്റെ സാമ്പത്തികസഹായവും നിര്‍ദേശവുമനുസരിച്ചായിരുന്നു ഇവരുടെ നീക്കമെന്നാണ് ഇ.ഡി. ആരോപിക്കുന്നത്.
" f
https://www.facebook.com/Malayalivartha