കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടത്... കിസ്മസ് ആഘോഷങ്ങളില്‍ ഹരിതച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു...

ക്രിസ്മസ് ആഘോഷങ്ങളില്‍ ഹരിതച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടത്. പത്ത് വയസിനു താഴെയുള്ള കുട്ടികളെ ആഘോഷപരിപാടികളില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
പ്ലാസ്റ്റിക്, ഡിസ്പോസബിള്‍ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ ഇടവകകള്‍, പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവ സ്വീകരിക്കണം.മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികളില്‍ അവബോധം സൃഷ്ടിക്കണം. ഇതിനാവശ്യമായ നടപടികളും സ്വീകരിക്കണം.
ഹരിതച്ചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ലഘുലേഖ, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണസാമഗ്രികള്‍ ഉപയോഗപ്പെടുത്തണം. ക്രിസ്മസ് ആഘോഷങ്ങളില്‍ ഹരിതച്ചട്ടം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha