കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് മൂന്നരകിലോ സ്വര്‍ണം; സ്വര്‍ണം എത്തിയത് ദുബായില്‍ നിന്നും; തുടര്‍ച്ചയായി ദുബായില്‍ നിന്നും സ്വര്‍ണം എത്തുന്നതില്‍ ദുരൂഹത; പ്രത്യേക നിരീക്ഷണമൊരുക്കി കസ്റ്റംസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരില്‍ നിന്ന് 370 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി സാലി, അനസ് എന്നിവരില്‍ നിന്നും 707.10 ഗ്രാം, 960.8 ഗ്രാമും പിടികൂടി. കാസറഗോഡ് സ്വദേശിയായ അന്‍വര്‍ എന്ന യാത്രക്കാനില്‍ നിന്നും 601 ഗ്രാമും സ്വര്‍ണവും കടലുണ്ടി സ്വദേശി ഷിബുലാല്‍ എന്ന യാത്രക്കാരന്‍ നിന്നും 1025 ഗ്രാ സ്വര്‍ണവും പിടിച്ചെടുത്തു.
രണ്ടാഴ്ച്ച മുമ്പും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട നടന്നിയിരുന്നു. അന്നും ദുബായില്‍നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. വിമാനത്തില്‍ ഒളിപ്പിച്ചുവെച്ചനിലയിലും 2.311 കിലോ ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദുബായില്‍നിന്നെത്തിയ മലപ്പുറം സ്വദേശി സലാമില്‍നിന്ന് ഒരു കിലോയിലേറെ സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ 1.26 കിലോ സ്വര്‍ണമിശ്രിതവും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.15 കോടി രൂപ വിലവരും.
ഇതിനു മുമ്പും കരിപ്പൂര്‍ വഴി സ്വര്‍ണം കേരളത്തില്‍ എത്തിയിരുന്നു. ഏറ്റവും അധികം സ്വര്‍ണം കേരളത്തില്‍ എത്തുന്നത് കരിപ്പൂര്‍ വഴിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് കരിപ്പൂരില്‍ കസ്റ്റംസ് പ്രത്യേക ശ്രദ്ധ വയ്ക്കുകയായിരുന്നു. ഇതോടെയാണ് കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം വ്യാപകമായി പിടിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha