Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമയില്‍ പുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടി കൊന്നതിന് പിന്നിലെ കാരണം കേട്ട് അമ്പരന്ന് പോലീസും നാട്ടുകാരും.... തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച രാജേഷ് കുടുങ്ങിയത് ദൈവം ബാക്കി വെച്ച ആ ഒരൊറ്റ തെളിവിൽ....

19 DECEMBER 2020 10:26 AM IST
മലയാളി വാര്‍ത്ത

മറൈന്‍ ഡ്രൈവിലെ എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച്‌ മലയാളികളുടെ കയ്യടി നേടിയ ശിവദാസന്‍ കൊല്ലപ്പെട്ടു. എന്നാൽ കൊലയാളിയുടെ മൊഴികെട്ടു പോലീസ് പോലും ഞെട്ടിയിരിക്കുകയാണ്. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷിനെയാണു(സുധീര്‍-40) പോലീസ് അറസ്റ്റ് ചെയ്തു. ശിവദാസന്‍ പ്രശസ്തനായതിലുള്ള അസൂയയാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാളുടെ പക്ഷം. വാര്‍ത്തകളിലൂടെ പ്രശസ്തനായ ശിവദാസന്റെ ജീവിതം സമൂഹമാധ്യമങ്ങളിലും വൈറലായി. ഇദ്ദേഹത്തെ പലരും അന്വേഷിച്ചെത്തുകയും സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നതു പതിവായിരുന്നു. കോയിവിള സ്വദേശിയാണ് ശിവദാസന്‍.

അടുത്തിടെയാണ് ശിവദാസന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മറൈന്‍ ഡ്രൈവില്‍ കലാം പ്രതിമയ്ക്കു സമീപം അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനല്‍കാമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതില്‍ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു.കഴിഞ്ഞ ദിവസമാണ് ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലെ അസ്വാഭാവിക മുറിവുകള്‍ പരിശോധനയില്‍ കണ്ടതിനെത്തുടര്‍ന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വടി എന്ന് അറിയപ്പെടുന്ന രാജേഷ് അറസ്റ്റിലായത്.

ഭിന്നശേഷിക്കാരനായ ഇയാളും സംഘവുമാണു മറൈന്‍ ഡ്രൈവില്‍ പല സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. 15ന് രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അവശനായ ശിവദാസന്റെ നെഞ്ചില്‍ ശക്തിയായി ചവിട്ടിയതോടെ മുന്‍വാരിയെല്ലുകള്‍ ഒടിഞ്ഞതാണു മരണകാരണമായത്. കൊലപാതക ശേഷം തെളിവുകള്‍ നശിപ്പിക്കാനും രാജേഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നതോടെ മറ്റു ചിലരുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാല്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (25 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends