Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

'തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇത്തരം കാലുമാറ്റങ്ങൾ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവ് കാഴ്ചയാണ്. മണി പവറും മസിൽ പവറും കേന്ദ്ര ഭരണത്തിൻ്റെ സ്വാധീനവും യാതൊരു തത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്ന ബിജെപിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കാലുമാറ്റം കൂടുതലായി സംഘടിപ്പിച്ചെടുക്കുന്നത്...' കുറിപ്പുമായി വി.ടി ബൽറാം

19 DECEMBER 2020 01:10 PM IST
മലയാളി വാര്‍ത്ത

ബംഗാളിൽ ആകെയുള്ള 19 എംഎൽഎമാരിൽ ഒരാളായ തപസി മണ്ഡൽ ബിജെപിയിലേക്ക് പോകുന്നതിനെ മുൻനിർത്തി കുറിക്കുകയാണ് വി. ടി ബൽറാം എംഎൽഎ. മുൻ എംഎൽഎയും സീനിയർ നേതാവുമായ സ്വദേശ് രഞ്ജൻ നായക്കും നൂറ് കണക്കിന് പ്രവർത്തകരും ബിജെപിയിൽ ചേർന്നത് കഴിഞ്ഞ മാസമാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിൻ്റെ സിറ്റിംഗ് എംഎൽഎയായ ഖഗൻ മുർമ്മു ആ സ്ഥാനം പോലും രാജിവയ്ക്കാതെയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇന്നദ്ദേഹം ബിജെപി എംപിയാണ് എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇതാഘോഷിക്കാനുള്ള വാർത്തയൊന്നുമല്ല. പക്ഷേ, ഇവിടെ കേരളത്തിൽ പോരാളി ഷാജി മുതൽ മന്ത്രി സ്ഥാനത്തിരിക്കുന്ന സിപിഎം നേതാക്കൾ വരെ സ്ഥിരമായി നടത്തുന്ന വിലകുറഞ്ഞ പ്രൊപ്പഗാണ്ടയാണ് ഇപ്പോൾ ബംഗാളിൽ നിന്നുള്ള ഈ കാലുമാറ്റത്തിന് വാർത്താമൂല്യം പകരുന്നത്.

സിപിഎമ്മിന് ഇപ്പോൾ ബംഗാളിൽ ആകെയുള്ള 19 എംഎൽഎമാരിൽ ഒരാളായ തപസി മണ്ഡലാണ് ബിജെപിയിലേക്ക് പോകുന്നതായി ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ എംഎൽഎയും സീനിയർ നേതാവുമായ സ്വദേശ് രഞ്ജൻ നായക്കും നൂറ് കണക്കിന് പ്രവർത്തകരും ബിജെപിയിൽ ചേർന്നത് കഴിഞ്ഞ മാസമാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിൻ്റെ സിറ്റിംഗ് എംഎൽഎയായ ഖഗൻ മുർമ്മു ആ സ്ഥാനം പോലും രാജിവയ്ക്കാതെയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇന്നദ്ദേഹം ബിജെപി എംപിയാണ്.

തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇത്തരം കാലുമാറ്റങ്ങൾ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവ് കാഴ്ചയാണ്. മണി പവറും മസിൽ പവറും കേന്ദ്ര ഭരണത്തിൻ്റെ സ്വാധീനവും യാതൊരു തത്വദീക്ഷയുമില്ലാതെ ഉപയോഗിക്കുന്ന ബിജെപിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ കാലുമാറ്റം കൂടുതലായി സംഘടിപ്പിച്ചെടുക്കുന്നത്. ആ അധാർമ്മിക രാഷ്ട്രീയത്തിൻ്റെ ഇരകളാണ് ഇന്ത്യയിലെ മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളും. ഇത് തിരിച്ചറിയാതെ, പരസ്പരമുള്ള പരിഹാസങ്ങൾ ഇരകളെ കൂടുതൽ ദുർബ്ബലരാക്കുകയേ ഉള്ളൂ. മുൻപൊരു ചാനൽ പരിപാടിയിൽ കാലുമാറ്റത്തേക്കുറിച്ച് ഞാൻ പറഞ്ഞ മറുപടി ഇടക്കുനിന്ന് കട്ട് ചെയ്ത് എനിക്കെതിരെ ട്രോൾ ആയും തെറിവിളിക്കായും സിപിഎമ്മുകാർ പതിവായി ഉപയോഗിക്കാറുണ്ട്. അന്നു പറഞ്ഞത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കാനുള്ളത്.

എല്ലാ പാർട്ടികളും ഇന്ന് ഇന്ത്യയിൽ ബിജെപിയിൽ നിന്ന് നേരിടുന്ന ഒരു പൊതു ഭീഷണിയാണിത്. കോൺഗ്രസിന് എല്ലാ സംസ്ഥാനങ്ങളിലും ഒരുപാട് നേതാക്കളുണ്ട്. അവരിൽ പലരും മുൻപ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമൊക്കെ സ്ഥാനങ്ങൾ വഹിച്ച് നാലാളറിയുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ അവരിലാരെങ്കിലും അക്കരപ്പച്ച തേടി കാലു മാറുമ്പോൾ അത് എല്ലാവരുടേയും ശ്രദ്ധയിൽ പെട്ടെന്ന് പതിയും. എന്നാൽ സിപിഎമ്മിന് അങ്ങനെ ദേശീയതലത്തിൽ അറിയപ്പെടുന്ന നേതാക്കൾ അപൂർവ്വമായിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അവരിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പെട്ടെന്നാരുടേയും ശ്രദ്ധയിൽപ്പെടുന്നില്ല എന്ന വ്യത്യാസമേയുള്ളൂ.

സിപിഎമ്മിന് നേരത്തേ ശക്തിയുണ്ടായിരുന്ന സംസ്ഥാനങ്ങളിലേക്ക് ബിജെപിയുടെ കടന്നുകയറ്റം ഈയടുത്ത കാലത്ത് തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, അവിടങ്ങളിലൊക്കെ ആദ്യത്തെ ലാപ്പിൽത്തന്നെ മത്സരത്തിൽ നിന്ന് ഔട്ടാവുന്ന ദയനീയതയാണ് സിപിഎം കാഴ്ചവച്ചത്. ഉദാഹരണത്തിന്, ത്രിപുരയിൽ 2014 പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 64% വോട്ടാണ് ലഭിച്ചിരുന്നത്. പിന്നീട് 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അത് 42.2% ആയി കുറഞ്ഞു. വെറും ഒരു വർഷത്തിനുള്ളിൽ നടന്ന 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലാവട്ടെ സിപിഎം വോട്ട് 17.31% ആയി കൂപ്പുകുത്തി. ഇതേ കാലയളവിൽ ബിജെപിയുടെ വോട്ട് ഷെയർ 5.7% ൽ നിന്ന് 49.03% ആയാണ് കുത്തനെ ഉയർന്നത്. എന്നാൽ, കോൺഗ്രസ്സിന് അവിടെ 15.2%ൽ നിന്ന് 25.34% ആയി വോട്ട് വർദ്ധിക്കുകയാണുണ്ടായത്.

അതുകൊണ്ട് തന്നെ എംഎം മണിയേപ്പോലുള്ളവരുടെ ഭാഷയിൽ സിപിഎമ്മിനെ ഈ വിഷയത്തിൽ തിരിച്ച് പരിഹസിക്കാൻ ഞാനില്ല. കാരണം, സിപിഎമ്മിൽ നിന്ന് അവസാനം പോകുന്നവർ ചുമ്മാ അങ്ങ് ലൈറ്റ് ഓഫാക്കി പോവുകയല്ല ചെയ്യുന്നത്, ഓഫീസ് തന്നെ എടുത്ത് കൊണ്ട് പോയി ബിജെപിക്ക് കൊടുക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (43 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends