കൊച്ചിയിലെ പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍ തീപിടുത്തം.... കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചിയിലെ പ്ലാസ്റ്റിക് കമ്പനി ഗോഡൗണില്‍ വന്‍ തീപിടുത്തം. പറവൂര്‍ തത്തപ്പള്ളിയില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന അന്ന പ്ലാസ്റ്റിക് കന്പനി ഗോഡൗണിലാണു തീപിടിത്തമുണ്ടായത്. പഴയ പ്ലാസ്റ്റിക് എത്തിച്ചു പുനര്‍നിര്‍മിക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്.
കെട്ടിടത്തില്‍ വെല്‍ഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെല്‍ഡിംഗ് ജോലികള്‍ക്കിടെ തീപ്പൊരി പടര്‍ന്നതാണു തീ പിടുത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നു പോലീസ് പറഞ്ഞു
"
https://www.facebook.com/Malayalivartha