കോണ്‍ഗ്രസില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണു വേണ്ടത്; പാര്‍ട്ടി ഏതു ചുമതല നല്കിയാലും ഏറ്റെടുക്കാന്‍ തയാറെന്നു കെ. മുരളീധരന് എംപി

പാര്‍ട്ടി ഏതു ചുമതല നല്കിയാലും ഏറ്റെടുക്കാന്‍ തയാറെന്നു കെ. മുരളീധരന് എംപി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ ഉടലെടുത്ത നേതൃമാറ്റ ആവശ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കും. കോണ്‍ഗ്രസില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണു വേണ്ടത്. യുഡിഎഫിനെ നയിക്കുന്നതു ലീഗല്ല, കോണ്‍ഗ്രസ് തന്നെയാണെന്നും കെ.മുരളീധരന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ കെ.മുരളീധരനെ തിരികെ വിളിച്ചു കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പല ജില്ലകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha