തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണം; ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെ നാണക്കേട്; അഭയ കേസില്‍ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം

അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് സൂസൈപാക്യം. ഒരു സഭയെ സംബന്ധിച്ച കേസായതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തെറ്റുകള്‍ മനുഷ്യ സഹജമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ കഴിയണം. ചില സഭാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ സഭാ കുടുംബത്തിന് തന്നെയാണ് നാണക്കേട് എന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
കുടുംബത്തിന്റെ വേദനയായാണ് വിധിയെ കാണുന്നത്. തെറ്റ് ചെയ്തു എന്ന് ഇന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. അവര്‍ തെറ്റുകര്‍ അല്ലെങ്കില്‍ നീതി ലഭിക്കാന്‍ മുന്നോട്ട് പോവണം. സഭാ അംഗങ്ങള്‍ക്ക് എതിരെ വന്ന വിധിയില്‍ നമുക്കും വേദനയുണ്ട്. തെറ്റ് ചെയ്തെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും സൂസൈപാക്യം പറഞ്ഞു.
https://www.facebook.com/Malayalivartha