കളിയിറക്കിയാല്‍ വേറെകളി... നിയമസഭാ പ്രമേയത്തിനെതിരെ നിലപാടെടുത്ത ഗവര്‍ണര്‍ക്ക് കേന്ദ്രത്തിന്റെ കയ്യടി; പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാര്‍ഷിക നിയമങ്ങളില്‍ കേരള നിയമസഭയ്‌ക്കെന്ത് കാര്യം; കരളുറച്ച തീരുമാനത്തിന് ഉറച്ച പിന്തുണയുമായി ബിജെപി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭാ പ്രമേയം പാസാക്കാനായി വിളിക്കാനിരുന്ന പ്രത്യേക സമ്മേളനത്തിനെതിരെ നിലപാടെടുത്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രത്തിന്റെ കൈയ്യടി. കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അത് മുതലെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കിയത്. കേന്ദ്രം പാസാക്കിയ നിയമത്തെ അഗീകരിക്കില്ലെന്ന് പറയാന്‍ എന്തിന് നിയമസഭ പാസാക്കുന്നു എന്ന ഗവര്‍ണറുടെ ചോദ്യം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ഗവര്‍ണറുടെ തീരുമാനത്തിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വം ബിജെപിക്ക് പിന്തുണ അറിയിച്ചു. ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനത്തെ പാര്‍ട്ടി സ്വീകരിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാകുകയും ചെയ്ത കാര്‍ഷിക നിയമങ്ങള്‍ കേരള നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന് എതിര്‍ക്കാനുള്ള നീക്കം ഗവര്‍ണര്‍ തടയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അപമാനിക്കാനുള്ള ഭരണപ്രതിപക്ഷ സഖ്യത്തിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണെന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അഭിപ്രായപ്പെടുന്നത്.ഇന്ത്യയുടെ ഫെഡറലിസ്റ്റ് സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ലെന്നും രാഷ്ട്രീയ അന്ധത ബാധിച്ച ഭരണപ്രതിപക്ഷ മുന്നണി സംസ്ഥാനത്തെ നാണംകെടുത്തുകയാണെന്നും അദ്ദേഹം പറയുന്നു. ഗവര്‍ണറുടെ തീരുമാനം സുധീരമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലും അഭിപ്രായപ്പെട്ടു.
കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കാത്തതിനെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഗവര്‍ണറുടെ നിലപാടിനെ അഭിനന്ദിച്ചത്.
കാര്‍ഷിക നിയമം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു എന്നാണ് മുരളീധരന്‍ കുറിച്ചത്. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്.
പ്രത്യേക സമ്മേളനം ചേരാന്‍ അടിയന്തിര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് പിന്തുണ നല്‍കുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്സ്. എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രി സഭയാണെന്ന് സമ്മതിക്കുക വഴി തങ്ങള്‍ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കണം.
ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ ബാലിശമാണ്. നിയമസഭയെ രാഷ്ട്രീയകളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സര്‍ക്കാരും പ്രതിപക്ഷവും നടത്തുന്നത്. ജനങ്ങളുടെ നികുതി പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് ശ്ലാഘനീയം. ഈ തീരുമാനമെടുത്ത ഗവര്‍ണറെ അഭിനന്ദിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരുടെ രാഷ്ട്രീയ താത്പര്യം ജനങ്ങള്‍ തിരിച്ചറിയും എന്നാണ് വി മുരളീധരന്‍ പറയുന്നത്.
" f
https://www.facebook.com/Malayalivartha