വിമാനയാത്രയില്‍ ഒരിക്കല്‍ മാത്രം ഉമ്മ വരാത്തതെന്തെന്ന് കുട്ടി തിരക്കി... ഉപ്പാപ്പയും സ്വന്തം ഉമ്മയും വിടപറഞ്ഞതറിയാതെ കുഞ്ഞു ഫൈസി....കുട്ടികളെ കൂട്ടുകിട്ടിയതോടെ അവള്‍ അവര്‍ക്കൊപ്പം കളിയില്‍ മുഴുകി, കൂട്ടുകാരൊക്കെ ഒഴിയുമ്പോള്‍ ഫൈസിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ തേങ്ങലോടെ ബന്ധുക്കള്‍

വിമാനയാത്രയില്‍ ഒരിക്കല്‍ മാത്രം ഉമ്മ വരാത്തതെന്തെന്ന് കുട്ടി തിരക്കി... ഉപ്പാപ്പയും സ്വന്തം ഉമ്മയും വിടപറഞ്ഞതറിയാതെ കുഞ്ഞു ഫൈസി....കുട്ടികളെ കൂട്ടുകിട്ടിയതോടെ അവള്‍ അവര്‍ക്കൊപ്പം കളിയില്‍ മുഴുകി, കൂട്ടുകാരൊക്കെ ഒഴിയുമ്പോള്‍ ഫൈസിയെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ തേങ്ങലോടെ ബന്ധുക്കള്‍.വലിയൊരു അപകടത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതോ സ്വന്തം ഉമ്മയും ഉപ്പാപ്പയും വിടപറഞ്ഞതോ ഒന്നും കുഞ്ഞു ഫൈസിക്ക് അറിയില്ല. ഉത്തര്‍പ്രദേശില്‍ നിന്നും ചൊവ്വാഴ്ചയാണ് ഈ അഞ്ചു വയസ്സുകാരി വാപ്പയ്‌ക്കൊപ്പം വിമാനത്തില്‍ വെഞ്ഞാറമൂട്ടിലെ വാപ്പയുടെ വീട്ടിലെത്തിയത്.
അവിടെ ബന്ധുക്കളായ കുട്ടികളെ കൂട്ടുകിട്ടിയതോടെ അവള്‍ അവര്‍ക്കൊപ്പം കളിയിലായി. പക്ഷെ അപ്പോഴും അകത്തെ മുറികളില്‍ അടക്കിപ്പിടിച്ച കരച്ചിലുകള്‍ കേള്‍ക്കാമായിരുന്നു. ഉത്തര്‍പ്രദേശിലെ ലളിത്പുര്‍ താല്‍ ബേഹട്ട് മാതടിലമ ഡാമിന്റെ കനാലില്‍ വീണ ഫൈസിയെ രക്ഷിക്കുന്നതിനിടയിലാണ് അമ്മ നസിയയും ഉപ്പാപ്പ ഹസൈനാരും ഡാമില്‍ മുങ്ങിമരിച്ചത്.
ഫൈസിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നസിയയുടെ ഭര്‍ത്താവ് സിനിമാ സാങ്കേതിക പ്രവര്‍ത്തകനായ ഷാറോണും ബന്ധുക്കളും ഉത്തര്‍പ്രദേശിലെത്തി. ഫൈസിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിമാന മാര്‍ഗ്ഗം ഷാറോണിന്റെ വീടായ വെഞ്ഞാറമൂട് കീഴായിക്കോണത്തെ എസ്.എസ്.വില്ലയില്‍ കൊണ്ടുവന്നു. ഉച്ച കഴിഞ്ഞ് നസിയയുടെ പുളിമാത്തെ വീട്ടില്‍ കൊണ്ടുവന്ന ശേഷം ഉടന്‍ തന്നെ ഷാറോണിന്റെ വീട്ടിലേക്ക് തിരികെക്കൊണ്ടുപോയി.
ഉമ്മയുടെയും ഉപ്പാപ്പയുടെയും മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു അത്. ചൊവ്വാഴ്ച രാത്രി ഉമ്മയുടെയും ഉപ്പാപ്പയുടെയും മൃതദേഹങ്ങള്‍ കൊണ്ടുവന്നത് ഫൈസി അറിഞ്ഞില്ല. വിമാനയാത്രയില്‍ ഒരിക്കല്‍ മാത്രമാണ് ഉമ്മ വരാത്തതെന്തെന്ന് കുട്ടി തിരക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒന്നരമാസം മുമ്പ് നസിയയും ഫൈസിയും നാട്ടിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha