എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു... പരീക്ഷ മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷ. പ്ലസ്ടു പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും. പരീക്ഷാ നടത്തിപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കും.
എസ്എസ്എല്‍സി പരീക്ഷാഫീസ് പിഴകൂടാതെ നാളെ മുതല്‍ ജനുവരി ഏഴുവരെയും, പിഴയോടുകൂടി ജനുവരി എട്ടു മുതല്‍ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ജനുവരി 4 വരെ പിഴയില്ലാതെ ഫീസടയ്ക്കാം. സൂപ്പര്‍ ഫൈനോടുകൂടി 15 വരെ അപേക്ഷിക്കാം.
"
https://www.facebook.com/Malayalivartha