നടക്കാനിറങ്ങിയ വയോധികനെ തെരുവു നായ്ക്കള്‍ ആക്രമിച്ചു.... ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്, ഒടുവില്‍....

തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു. എടച്ചലം സ്വദേശി വടക്കേക്കളത്തില്‍ ശങ്കരന്‍(65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു.
സ്ഥലത്ത് ഫുട്‌ബോള്‍ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാര്‍ന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്. തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.
https://www.facebook.com/Malayalivartha