കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക്...

കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതല്‍ റിലയന്‍സ്, അദാനി കമ്ബനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
ര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. ഒരു മാസം പിന്നിടുന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് സമരമായി അതിനെ മാറ്റുകയാണ് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി ജിയോ സിം, ഫോര്‍ചുണ്‍ ഭക്ഷ്യ വസ്തുക്കള്‍, റിലൈന്‍സ് പെട്രോള്‍ പമ്ബുകള്‍ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കും.
എല്ലാ സംസ്ഥാനങളിലും ജാഥകളും റാലികളും സംഘടിപ്പിക്കും. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നത്തെ ഉച്ച ഭക്ഷണം ഉപേക്ഷിക്കണമെന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്.അതേസമയം ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി കേന്ദ്ര കൃഷിമന്ത്രി നല്‍കിയ കത്തില്‍ ഇത് വരെയും സംഘടന നേതാക്കള്‍ തീരുമാനം എടുത്തില്ല.
പഞ്ചാബിലെ 31 സംഘടനകള്‍ ഇന്നലെ ഡല്‍ഹി അതിര്‍ത്തിയിലെ സിംഘുവില്‍ യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് കേന്ദ്രം നല്‍കിയാല്‍ മാത്രം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്നും അതുവരെ പ്രക്ഷോഭം തുടരണമെന്നും ഏതാനും സംഘടനകള്‍ ഉറച്ച നിലപാടെടുത്തതോടെയാണിത്.
"
https://www.facebook.com/Malayalivartha