ശശി തരൂര്‍ കേരളത്തിന്റെ മുഖ്യമന്ത്രി; പ്രതാപ് പോത്തന്റെ നിര്‍ദേശം കോണ്‍ഗ്രസ് സ്വീകരിക്കുമോ? ശശി തരൂര്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്കും വരുമോ? പ്രതാപ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഉയര്‍ത്ത് എഴുന്നേല്‍പ്പിക്കാന്‍ സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ നിര്‍ദേശം. കോണ്‍ഗ്രസിനെ ശശി തരൂര്‍ നയിക്കട്ടെയെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്് പ്രതാപ് പോത്തന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം സജീവ ചര്‍ച്ചയായിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം. 'ഞാന്‍ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും.' പ്രതാപ് പോത്തന്‍ എഴുതുന്നു.
ഇതിനെക്കുറിച്ച് നിരവധി കമന്റുകള്‍ പോസ്റ്റിലുണ്ട്. ഇതില്‍ തന്നെ കേരളത്തിന് ഇപ്പോള്‍ തന്നെ മികച്ച മുഖ്യമന്ത്രിയുണ്ട് എന്നും, ശശി തരൂര്‍ ദേശീയ രാഷ്ട്രീയത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും, അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത് എന്നുമുള്ള കമന്റുകള്‍ വരുന്നുണ്ട്. ഇതില്‍ ഒരു കമന്റിന് പ്രതാപ് പോത്തന്‍ മറുപടിയും നല്‍കി. ശശി തരൂര്‍ പോലെയൊരു മുഖ്യമന്ത്രി വേണം കേരളത്തിന് എന്നാണ് പ്രതാപ് പോത്തന്‍ മറുപടി നല്‍കുന്നത്.
ഇതു ആദ്യമായി അല്ല പ്രതാപ് പോത്തന്‍ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നത്. 2015 കെ.എം. മാണി കോഴ വിവാദത്തെ തുടര്‍ന്ന് രാജി വച്ചപ്പോള്‍ മാണി ഇതിന് മുമ്പ് 13 ബജറ്റുകള്‍ വിറ്റുവെന്ന ആരോപണം ഉയര്‍ത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
അതെ സമയം ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരിക്കലും ശശി തരൂര്‍ സ്വീകാര്യനായിരുന്നില്ല. സംസ്ഥാന നേതൃത്വവുമായി പലപ്പോഴും നിസഹകരണം നടത്തുന്ന എം.പിയാണ് ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയ 23 തിരുത്തല്‍വാദി കോണ്‍ഗ്രസ് നേതാക്കളില്‍ ശശി തരൂര്‍ ഉള്‍പ്പെട്ടപ്പോള്‍ അദ്ദേഹത്തെ കടന്നാക്രമിച്ചാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പ്രതികാരം വീട്ടിയത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ശശി തരൂര്‍ വരില്ലെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും കോണ്‍ഗ്രസ് ചര്‍ച്ചചെയ്യേണ്ട നിര്‍ദേശം തന്നെയാണ് പ്രതാപ് പോത്തന്‍ മുന്നോട്ട് വച്ചതെന്ന കാര്യത്തില്‍ സശംയമില്ല.
https://www.facebook.com/Malayalivartha