കണ്ണൂരിൽ അപൂർവ പ്രതിഭാസം! നാലു വര്‍ഷം കഴിഞ്ഞിട്ടും വേനലിലും നിലക്കാത്ത ജലപ്രവാഹം... അത്ഭുത കിണറിൽ ഞെട്ടി വീട്ടുകാർ....

നാലു വര്‍ഷം കഴിഞ്ഞിട്ടും വേനലിലും നിലക്കാത്ത ജലപ്രവാഹം. അപൂര്‍വ കാഴ്ച കാണാന്‍ എത്തുന്നത് നിരവധി പേര്.
മാലൂര്‍ പുരളിമലയിലെ കുവക്കരയിന് സി.പി. ചന്ദ്രശേഖരന് നായരുടെ വീട്ടു പറമ്ബിലാണ് ജലപ്രവാഹം. 2016ല്‍ കുഴല്‍ക്കിണര്‍ കുഴിച്ചതോടെയാണ് ഇതുവഴി നിലക്കാത്ത ജലപ്രവാഹം ഇന്നും തുടരുന്നത്.
140 അടിയില്‍ കൂടുതല്‍ കുഴിച്ച കുഴല്‍ക്കിണറില്‍നിന്ന് ശക്തമായി വെള്ളം പുറത്തേക്കൊഴുക്കുകയാണിപ്പോഴും.
നാല് വര്‍ഷത്തില്‍ ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് കുഴല്‍ കിണറില്‍നിന്ന് പുറത്തേക്കെത്തിയത്. 30,000 രൂപ മുടക്കിയാണ് കുഴല്‍ക്കിണര്‍ നിര്‍മിച്ചത്.
കുഴല്‍ക്കിണറില്‍നിന്ന് ഒഴുകിവരുന്ന ജലം പ്രത്യേകം കുഴിയില്‍ എത്തിച്ച് പ്രദേശത്തെ നിരവധി വീടുകളില്‍ പൈപ്പ് വഴി ഇപ്പോള്‍ വെള്ളം എത്തിക്കുന്നുണ്ട്. കൂടാതെ കിണറും പരിസരവും ശില്പങ്ങള് തീര്‍ത്ത് മനോഹരമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha