കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി. ജെല്ലിക്കെട്ട് നടത്തുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി. ജെല്ലിക്കെട്ട് നടത്തുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.പരിപാടിയില്‍ 300ല്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കില്ല. മാട്ടുപൊങ്കലിനോട് അനുബന്ധിച്ചാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടക്കുക.
കാണികളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാകും പ്രവേശനം. ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനെത്തുന്നവരെ താപനില പരിശോധിച്ചതിന് ശേഷം മാത്രമാകും പ്രവേശിപ്പിക്കുക. ജെല്ലിക്കെട്ടില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ലബോറട്ടികളില്‍നിന്ന് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.
ജെല്ലിക്കെട്ടിനെത്തുവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha