'രാത്രിമഴ പോലെ, ഗോപികയെ പോലെ, വിഷാദം പോലെ, ഊർമ്മിളയെ പോലെ വിഷാദാത്മകമായി എഴുത്തുകൊണ്ട് മനസ്സ് തൊട്ടുണർത്തുമ്പോൾ തന്നെ കർമ്മവീര്യം പകർന്ന് സമരമുഖങ്ങളിൽ മുന്നിൽ നിന്ന ശക്തിദായിനിയും അഭയയുമായ അമ്മ...' സുഗതകുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
മരണപ്പെട്ട പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചര്‍ക്ക് അനുശോചനം അറിയിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. 'കർമ്മവീര്യം പകർന്ന് സമരമുഖങ്ങളിൽ മുന്നിൽ നിന്ന, ശക്തിദായിനിയും അഭയയുമായ അമ്മ... അങ്ങിനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു.' - എന്ന് അനുശോചനക്കുറിപ്പിൽ സ്പീക്കര്‍ എഴുതി. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീരാമകൃഷ്ണന്‍റെ അനുശോചനം രേഖപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ;
സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ
രാത്രിമഴ പോലെ, ഗോപികയെ പോലെ, വിഷാദം പോലെ, ഊർമ്മിളയെ പോലെ വിഷാദാത്മകമായി എഴുത്തുകൊണ്ട് മനസ്സ് തൊട്ടുണർത്തുമ്പോൾ തന്നെ കർമ്മവീര്യം പകർന്ന് സമരമുഖങ്ങളിൽ മുന്നിൽ നിന്ന ശക്തിദായിനിയും അഭയയുമായ അമ്മ... അങ്ങിനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു.
"ഒപ്പം നടന്ന സുഹൃത്തേ, നമുക്കൊന്നുനിൽക്കുക, ധന്യമുഹൂർത്ത മിതോർക്കുകനാം മറക്കാതെയിരിക്കുക, തപ്തമായാമങ്ങൾ, തീവ്രയത്നത്തിന്റെ ധന്യതഅശ്രുവിൽ മുക്കിനാം കാക്കുക, ദീർഘമാവർഷങ്ങൾ, കാടിനു കാവലായ് നിന്നവകാട്ടിനു നാവു കൊടുത്തവർ നാം ഒത്തുപാടുക! നാടിൻ തുയിലുണർത്താൻ "
അതെ, ആ യത്നങ്ങളുടെ ദീർഘകാലത്തെ അനുസ്മരിച്ച്, ആ വാക്കുകളിലെയും പ്രവൃത്തികളിലേയും വെളിച്ചത്തെ പുതിയ കാലത്തിന്റെ തെളിച്ചമാക്കി കൊണ്ടാകാം ടീച്ചർക്കുള്ള ആദരം.
മൃതിയെ വിസ്മൃതിയിലാക്കുന്ന താരകമായി പാവം മാനവ ഹൃദയങ്ങളിൽ ടീച്ചർ എന്നും പ്രകാശിച്ചു കൊണ്ടിരിക്കുമെന്ന് തീർച്ച. ബാഷ്പാഞ്ജലികളോടെ വിട...
https://www.facebook.com/Malayalivartha