നിയമസഭാ സമ്മേളനത്തിന് അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്ന് ഗവര്‍ണര്‍

പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവര്‍ണര്‍ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് ചോര്‍ന്നെന്നും കുറ്റപ്പെടുത്തി. സ്വന്തം കടമ നന്നായി ചെയ്യുന്നതാണ് നല്ലതെന്ന ഗീതാ ശ്ലോകം ഉദ്ധരിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി.
പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നല്‍കിയ കത്തിന് മടുപടിയയാണ് ഗവര്‍ണറുടെ വിശദീകരണം. ഡിസംബര്‍ 17ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജനുവരി എട്ടിന് സഭവിളിക്കാന്‍ ശിപാര്‍ശ ചെയ്തത്. 18ന് ശിപാര്‍ശ ഫയല്‍ രാജ്ഭവനിലെത്തി. 21ന് ഫയലില്‍ ഒപ്പിട്ടു. എന്നാല്‍ അന്ന് ഉച്ചക്കുശേഷം ജനുവരി എട്ടിന് സഭ ചേരാനുള്ള തീരുമാനം പിന്‍വലിക്കുന്നതായും 23ന് അടിയന്തരമായ സഭ ചേരാന്‍ അനുമതി തേടി ഫയലെത്തി.
17നും 21നും ഇടയിലുണ്ടായ അടിയന്തര സാഹചര്യം എന്താണെന്ന തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരാതെയാണ് മുഖ്യമന്ത്രിയുടെ കത്ത് എന്നാണ് ഗവര്‍ണറുടെ മറുപടി. മന്ത്രിസഭാ ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. പക്ഷേ പ്രത്യേക സഭസമ്മേളനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനാണ്. തനിക്ക് ഭരണഘടന സംരക്ഷിക്കാനുള്ള ബാാധ്യതയുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha