സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി... ഒരേസമയം ക്ലാസില്‍ പകുതി കുട്ടികള്‍ മാത്രം.... രണ്ടു ഷിഫ്റ്റുകള്‍, രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെ ക്ലാസുകള്‍

സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകള്‍. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസില്‍ അനുവദിക്കുക. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്നിക് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക.
പി.ജി, ഗവേഷണ കോഴ്സുകളില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും 28 മുതല്‍ കോളേജില്‍ ഹാജരാകണം. ഷിഫ്റ്റുകളായി ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനാല്‍ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും.
"
https://www.facebook.com/Malayalivartha