അമ്പരന്ന് തലസ്ഥാനം... തുറന്ന ജയിലില്‍ നിന്ന് പ്രമാദമായ രണ്ട് കൊലക്കേസിലെ പ്രതികള്‍ രക്ഷപെട്ടു; വട്ടപ്പാറയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഭാര്യയെ കൊന്ന കേസിലെ പ്രതിയുമാണ് രക്ഷപ്പെട്ടത്

തലസ്ഥാനത്തെ അമ്പരപ്പിച്ച് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപെട്ടത്. തിരുവനന്തപുരം വട്ടപ്പാറയില്‍ എസ്എസ്എല്‍സി വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തി കേസിലെ പ്രതിയായ രാജേഷും, ഭാര്യയെ കൊന്ന കേസിലെ പ്രതി ശ്രീനിവാസനുമാണ് ജയില്‍ ചാടിയത്. പ്രതി രാജേഷ് കുമാറിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. ഇവരെ നല്ലനടപ്പിന്റെ ഭാഗമായാണ് തുറന്ന ജയിലേക്ക് മാറ്റിയത്.
2012 കാലയളവിലാണ് നാടിനെ നടുക്കി തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയയത്. സംഭവം വലിയ വാര്‍ത്തയായതോടെ അന്വേഷണം പൊടിപൊടിച്ചു. അവസാനം കേസിലെ പ്രതി വീരണകാവ് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജേഷ്‌കുമാറിനെ വിദഗ്ധപൂര്‍വം പിടികൂടി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ വധശിക്ഷ വിധിച്ചു.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി പ്രതിക്ക് വധശിക്ഷ നല്‍കുകയായിരുന്നു. പ്രതിയുടേത് ഹീനമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
കൊലപാതകം, ബലാത്സംഗം, വഞ്ചന, കവര്‍ച്ച, ഭവനഭേദനം തുടങ്ങി രാജേഷിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംശയമില്ലാതെ തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മാനസാന്തരത്തിന് അവസരം നല്‍കണമെന്ന പ്രതിയുടെ അപേക്ഷ കോടതി തള്ളി. തനിക്ക് 30 വയസെ ആയിട്ടുള്ളു, ഭാര്യയും അമ്മയും മകളുമുണ്ട്, തന്നോട് ദയ കാണിക്കണമെന്നായിരുന്നു രാജേഷിന്റെ അഭ്യര്‍ത്ഥന. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചെങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.
2012 മാര്‍ച്ച് ആറിനാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചു കൊന്നത്. പീഡന ഉദ്ദേശത്തോടെയാണ് പ്രതി വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ എത്തിയത്. പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്.
രാജേഷിന്റെ ഓട്ടോ വിദ്യാര്‍ത്ഥിനിയുടെ വീടിന് മുന്നില്‍ വച്ച് കേടായിരുന്നു. ഓട്ടോ നന്നാക്കുന്നതിനിടെയാണ് രാജേഷ് വിദ്യാര്‍ത്ഥിനിയേയും കൂട്ടുകാരിയേയും കണ്ടത്. ഓട്ടോ ഒന്ന് തള്ളിത്തരാന്‍ രാജേഷ് വിദ്യാര്‍ത്ഥിനിയുടെ സഹായം തേടി. ഈ സമയത്തിനുള്ളില്‍ രാജേഷ് വിദ്യാര്‍ത്ഥിനിയുമായി സൗഹൃദത്തിലാകുകയായിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ സ്‌ക്രൂ ഡ്രൈവര്‍ വാങ്ങാന്‍ കയറിയ രാജേഷ് വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി വീണ്ടും വീട്ടില്‍ എത്തുകയായിരുന്നു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ ബലാതസംഗം ചെയ്യാന്‍ ഇയാള്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഒച്ചവച്ച് ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ തോര്‍ത്തു ഉപയോഗിച്ച് കഴുത്തിന് മുറുക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കഴുത്തിലെ മാല മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു.
മോഷ്ടിച്ച മാലയുമായി രാജേഷ് ഓട്ടോയില്‍ വട്ടപ്പാറയില്‍ അരുണ്‍കുമാര്‍ എന്ന വ്യാജപേരിലും അഡ്രസിലും സ്വര്‍ണം പണയംവെച്ചു. കിട്ടിയ പണവുമായി ആദ്യം വേറ്റിനാട് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തി. സഹോദരീ ഭര്‍ത്താവിന് കൊടുക്കാനുണ്ടായിരുന്ന 60,000 രൂപയില്‍ 15,000 രൂപ രാജേഷ് കൊടുത്തു.
അതുകഴിഞ്ഞശേഷം രാജഷ് കാട്ടാക്കടയിലെത്തി 5000 രൂപ സ്വകാര്യ പണമിടപാടുകാരന് കൊടുത്തു. ബാക്കിയുണ്ടായിരുന്ന പണം ഓട്ടോ ഉടമയ്ക്ക് കൊടുക്കാനുണ്ടായിരുന്ന തുകയായി കടംവീട്ടുകയും ചെയ്തു. വിവാഹിതനും മുന്നൂ വയസുളള കുട്ടിയുടെ പിതാവുമാണ് രാജേഷ്. ഈ നാടിനെ നടുക്കിയ പ്രതിയാണ് രക്ഷപ്പെട്ടത്.
"
https://www.facebook.com/Malayalivartha