കവയിത്രിയുടെ വേര്‍പാടില്‍ നേരിട്ടെത്തി അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ 9.20ഓടെ പൂജപ്പുരയിലെ സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി കവയിത്രിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ചത്. ഇന്നലെ കവയിത്രിയുടെ വേര്‍പാടില്‍ നേരിട്ടെത്തി അനുശോചനം അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിരുന്നില്ല. അതിനാലാണ് ഇന്ന് രാവിലെ എത്തിയത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം അഞ്ച് മിനിട്ട് മുഖ്യമന്ത്രി ചെലവഴിച്ചു.മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എന്‍. ശിവന്‍കുട്ടി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. സുഗതകുമാരിയുടെ മകള്‍ ലക്ഷ്മി മുഖ്യമന്ത്രിയെ സ്വീകരിച്ചു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ, ബുധനാഴ്ച രാവിലെ 10.52 ഓടെയായിരുന്നു സുഗതകുമാരിയുടെ അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ നടന്നു.
"
https://www.facebook.com/Malayalivartha