കെഎസ്ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസുകളിലും ടിക്കറ്റ് നിരക്ക് കുറക്കാന്‍ തീരുമാനം

കെഎസ്ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസുകളിലും ടിക്കറ്റ് നിരക്ക് കുറക്കാന്‍ തീരുമാനം. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരക്ക് കുറക്കുന്നത്. ഓര്‍ഡിനറി സര്‍വീസുകളില്‍ 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്ക്, ടിക്കറ്റ് നിരക്കായ 49 രൂപ വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി.
കെഎസ്ആര്‍ടിസി എംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആറ് മാസത്തേക്കാണ് നിരക്ക് കുറക്കുന്നത്. ബസ്ചാര്‍ജ് വര്‍ധനയ്ക്കു ശേഷം സെസ് ഇനത്തില്‍ 6.49 ലക്ഷം രൂപ കെഎസ്ആര്‍ടിസിക്കു ലഭിച്ചിരുന്നു.
എന്നാല്‍, ഈ വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സിഎംഡി അഭിപ്രായപ്പെടുന്നു.
"
https://www.facebook.com/Malayalivartha