മലപ്പുറത്തെ വീട്ടിലെ കിണറിൽ അത്ഭുത പ്രതിഭാസം... രാവിലെ ഉറക്കം ഉണർന്നപ്പോൾ വീട്ടുകാർ കണ്ടത് കിണറിലെ വെള്ളം തിളച്ച് മറിയുന്ന നിലയിൽ... കിണര്‍ റിങ്ങുകള്‍ ചരിഞ്ഞ നിലയില്‍! അമ്പരന്ന് നാട്ടുകാർ....

വീട്ടുമുറ്റത്തുള്ള കിണറില്‍ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം. നിലമ്പൂര്‍ മുതുകാട് തെക്കുംപാടത്താണ് കിണറില്‍ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം കണ്ടെത്തിയത്.
കിണര്‍ റിങ്ങുകള്‍ ചരിഞ്ഞ നിലയില്‍ ആണ്.
താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് തിളച്ചത്. ഇന്നലെ പുലര്‍ച്ചെ നാലിന് വെള്ളം കോരിയപ്പോള്‍ ചൂട് അനുഭവപ്പെട്ടു.
നേരം പുലര്‍ന്ന് നോക്കിയപ്പോള്‍ കിണറില്‍ നേരിയ തോതില്‍ വെള്ളം തിളക്കുന്നുണ്ടായിരുന്നു. മോട്ടര്‍ കേടുവരുകയും ചെയ്തു.
നഗരസഭാ കൗണ്‍സിലര്‍ പാലോളി മെഹബൂബ്, ജല അതോറിറ്റി ഫീല്‍ഡ് ഓഫീസര്‍ കെ അജീഷ്, ആശാ വര്‍ക്കര്‍ പി പ്രസന്ന എന്നിവര്‍ സ്ഥലത്തെത്തി.
വെള്ളത്തിന്റെ സാമ്ബിള്‍ ഗുണ നിലവാര പരിശോധനയ്ക്ക് ജല അതോറിറ്റി ലാബിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha