വർഷങ്ങളായുള്ള പ്രവാസ ജീവിതം... ഒടുക്കം അവസാനവും ആ മണ്ണിൽ! സൗദിയില്‍ മലപ്പുറം സ്വദേശി സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; മോഷണ ശ്രമം ചെറുക്കുന്നതിനിടയില്‍ അക്രമികളുടെ ക്രൂരത.... മലയാളികൾക്ക് തീരാ കണ്ണീരായി മുഹമ്മദ് അലി പുള്ളിയിൽ

മലയാളിയെ സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന കടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെ(52)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സൗദിയിലെ ജിസാന് സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്ളാസ് ഡോര്‍ അടച്ച് പാക്ക് ചെയ്യുന്നതിനിടയില്‍ കടയിലെത്തിയ മോഷ്ടാക്കളുടെ കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറയുടെ കേബിള്‍ മോഷ്ടാക്കള്‍ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെ അക്രമികള്‍ വധിച്ചതാണെന്ന് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കടയില്‍ മുഹമ്മദ് തനിച്ചായിരുന്നു ഉണ്ടായിരുന്നത്.
മൃതദേഹം അബൂഅരീഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ സ്ഥാപനത്തില്‍ ജോലിയിലുള്ള സഹോദരന്‍ നാട്ടില്‍ അവധിയിലാണ്. സംഭവസ്ഥലം സീല്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha