സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം? സ്വപ്‌നയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് അനുമതി വേണ്ട; ജയില്‍ വകുപ്പിന്റെ നിലപാട് അന്വേഷണ എജന്‍സികളെ തള്ളി; സ്വപ്‌നയുടെ സന്ദര്‍ശകര്‍ക്കൊപ്പം വന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പ് തിരികെ അയച്ചു; കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിസെ മുഖ്യപ്രതി സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വന്ന വിഷയത്തില്‍ അന്വേഷണം പോലും നടത്താന്‍ സാധിക്കാത്ത ജയില്‍ വകുപ്പ് മറ്റൊരു വിവാദത്തിന് കൂടി തിരിതെളിയിച്ചിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ കാണാന്‍ സന്ദര്‍ശകര്‍ക്ക് കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പിന്റെ പുതിയ നിര്‍ദ്ദേശം. ഒക്ടോബര്‍ 14നാണ് കൊഫോപോസ ചുമത്തപ്പെട്ട് സ്വപ്‌നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയത്.
ആഴ്ചയിലൊരിക്കല്‍ ഇവര്‍ക്ക് സന്ദര്‍ശകരെ കാണാന്‍ അനുമതി നല്‍കിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സരിത്തിനും സന്ദര്‍ശകരെ അനുവദിച്ചിരുന്നു. സന്ദര്‍ശകര്‍ക്കൊപ്പം ജയില്‍ വകുപ്പ് പ്രതിനിധിയും കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നത് നിര്‍ബന്ധമായിരുന്നു. റിമാന്‍ഡ് ചെയ്ത അന്വേഷണ ഏജന്‍സി പ്രതിനിധി എന്ന നിലയ്ക്കായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥനും ഒപ്പം വന്നിരുന്നത്. എന്നാല്‍ ഇത് തെറ്റായ കീഴ്വഴക്കമാണെന്നു കാണിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തിറക്കി.
ഇത് അട്ടകുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും അയച്ചിട്ടുണ്ട്. 1974ലാണ് കേന്ദ്രം കൊഫോപോസ നിയമം കൊണ്ടുവരുന്നത്. തൊട്ടടരുത്ത വര്‍ഷം കേരളം അനുബന്ധ നിയമം പാസാക്കിയിരുന്നു. ഇതുപ്രകാരം പ്രതികളെ സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതി വേണ്ട. ജയില്‍ചട്ടം അനുസരിച്ച് അനുമതി നല്‍കാം. ഇതാണ് സ്വപ്‌നയുടെ കേസിലും ജയില്‍ വകുപ്പ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
അല്ലാതെ കസ്റ്റംസിന് മറ്റൊരു നിയമമുണ്ടെങ്കില്‍ അവര്‍ അതുമായി മുന്നോട്ടു വരട്ടെ എന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട്. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ഭര്‍ത്താവും സഹോദരനും മകളും കാണാന്‍ വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പ് മടക്കി അയച്ചിരുന്നു. ഇദ്ദേഹം പതിവായി സന്ദശകര്‍ക്കൊപ്പം വരാറുണ്ടായിരുന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പുതിയ നീക്കം പ്രകാരം ആര്‍ക്കു വേണമെങ്കിലും സ്വപ്‌നയെ വന്നു കാണാം. ഒട്ടേറെ പേര്‍ വരാനിടയുണ്ട്. ഇത് കേസിനെ ബാധിക്കും. വിഷയത്തില്‍ കോടതിയെ സമീപിക്കാനുള്ള ശ്രമവും കസ്റ്റംസ് നടത്തുന്നതായാണു സൂചന.
അതെ സമയം സ്വപ്‌നയുടെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ചുള്ള ശബ്ദരേഖക്ക് പിന്നില്‍ പോലീസാണെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നു. അകമ്പടിയിലുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥ പറഞ്ഞതനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥനുമായി സംസാരിച്ച ശബ്ദരേഖയാണ് പുറത്ത് വന്നതെന്നാണ് സ്വപ്‌നയുടെ മൊഴി. എന്‍ഫോഴ്‌മെന്റിനും ക്രൈം ബ്രാഞ്ചിനുമാണ് സ്വപ്‌ന മൊഴി നല്‍കിയത്. ആഭ്യന്തരവകുപ്പിനെ വെട്ടിലാക്കുന്നതാണ് ശബ്ദരേഖ ചോര്‍ച്ചയില്‍ സ്വപ്‌നയുടെ മൊഴി.
സ്വര്‍ണ കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാനായി കേന്ദ്ര ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു സ്വപന്യുടെ ശബ്ദ രേഖ. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ അകമ്പടിയുണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥ പറഞ്ഞ കാര്യങ്ങളാണ് ഫോണില്‍ മറ്റൊരു പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതെന്നാണ് സ്വപ്‌ന ഇഡിക്കും ക്രൈം ബ്രാഞ്ചിന് ഇപ്പോള്‍ നല്‍കിയ മൊഴി.
കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെ അഞ്ചു വനിതാ പൊലീസുദ്യോഗസ്ഥരാണ് സ്വപ്‌നക്ക് അകമ്പടിപോയത്. ഇവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കോടിയുടെ അനുമതിയോടെ ജയിലെത്തി മൊഴിയെടുത്ത ഇ.ഡിയോടും സമാനമായ മൊഴിയാണ് സ്വപന് നല്‍കിയത്. സ്വപ്‌നയ്ക്ക് അകമ്പടിപോയ പോലീസുകാരുടെയും, വിളിച്ചതായി സംശയിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും ഫോണ്‍ രേഖകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ജുഡിഷ്യല്‍ കസ്റ്റഡിലിരിക്കുന്ന പ്രതിയെ കൊണ്ട് വ്യാജ മൊഴി പറയിപ്പിച്ചു പ്രചരിച്ചുവെന്നതാണ് പോലീസിനെതിരെ ഉയരുന്ന ആരോപണം. ഈ ആരോപണങ്ങള്‍ക്കിടയിലാണ് ജയില്‍ വകുപ്പിന്റെ പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha