'തിയറ്ററുകൾ തുറക്കണം'; സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഫിലിം ചേംബറിന്റെ കത്ത്

സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിയറ്റര്‍ തുറക്കുമ്ബോള്‍ വിനോദ നികുതിയും തിയറ്റര്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ചാര്‍ജും ഒഴിവാക്കണമെന്നും സംഘടന കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് ഏഴുമാസത്തോളമായി അടഞ്ഞു കിടന്ന സിനിമ തിയറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 50 ശതമാനം പ്രവേശിപ്പിച്ചുകൊണ്ട് തിയറ്ററുകള്‍ തുറക്കുന്നത് ലാഭകരമല്ലെന്നായിരുന്നു നിലപാട്.
https://www.facebook.com/Malayalivartha