ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ; സ്വന്തം സഹോദരനെ വെട്ടിക്കൊന്നതിൽ സാക്ഷ്യം പറഞ്ഞതിലെ വൈരാഗ്യം നയിച്ചത് കൊലയിലേക്ക്, സംഭവം ഇങ്ങനെ...

ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ചെറുപുഴ സ്വദേശി പെട്ടക്കല്‍ ബിനോയ് (40) ആണ് അറസ്റ്റിലായിരിക്കുന്നത്. ചെറുപുഴ സ്വദേശി പൗലോസ് (78), ഭാര്യ റാഹേല്‍ (72) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൗലോസിന്റെ മകന്‍ ഡേവിഡിനെ (47) കുത്തി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പൗലോസിന്റെ സഹോദര പുത്രനാണ് പ്രതിയായ ബിനോയ്.
കഴിഞ്ഞ 13ന് കേസിന് ആസ്പദമായ സംഭവം ഉണ്ടായതായി പോലീസ് വ്യക്തമാക്കി. സ്വന്തം സഹോദരനെ കുത്തി കൊലപ്പെടുത്തിയ മറ്റൊരു കേസില്‍ ബിനോയിക്ക് എതിരെ പൗലോസിന്റെ മൂത്തമകന്‍ സാക്ഷി പറഞ്ഞതിനെ തുടര്‍ന്നാണ് കുടുംബത്തോടെ പ്രതിക്ക് വൈരാഗ്യം ഉണ്ടായത് എന്നാണ് പൊലീസ് കണ്ടെത്തിയത്. ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ പ്രതി സംഭവത്തിനു ശേഷം ഒളിവില്‍ പോയിരുന്നു. ഇതിനുപിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിന് ഇടയിലാണ് ബിനോയിയെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്.
അതേസമയം ബിനോയ് കാമുകിക്കൊപ്പം ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ചെറുപുഴ സ്വകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കാമുകി മരണപ്പെട്ടു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ തന്നെ ബിനോയിയെ പരിയാരത്ത് ഉള്ള കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാട്ടുകയുണ്ടായി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ചെറുപുഴ പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha