മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തും; കൂടിക്കാഴ്ച്ച ഡിസംബര്‍ 31 ന് കോഴിക്കോട് വച്ച്; ഗവര്‍ണറും ആര്‍.എസ്.എസ് മേധാവിയും തമ്മിലുള്ള ചര്‍ച്ച വിവാദമാകും; ഗവര്‍ണറുടെ നടപടികളില്‍ ആര്‍.എസ്.എസ് സ്വാധീനം?

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് 31ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് തുടങ്ങുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് 29ന് കോഴിക്കോട് എത്തുന്ന സര്‍സംഘചാലക് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്കാണ് തിരുവനന്തപുരത്തേക്ക് വരുന്നത്.
തിരുവനന്തപുരത്ത് 30ന് ആര്‍എസ്എസ് സംസ്ഥാന നേതാക്കളുടെ യോഗം പ്രാന്തിയ കാര്യകാരി പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 41 പേരാണ് ഈ പരിപാടിയ്ക്കുള്ളത്. ഗവര്‍ണറുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം സി.വി. ആനന്ദബോസിനെപ്പോലെ പ്രധാനപ്പെട്ട വ്യക്തികളുമായും അദ്ദേഹം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. 31ന് രാത്രിയില്‍ നാഗ്പൂരിലേക്ക് മടങ്ങും.
ആര്‍എസ്എസ് സര്‍സംഘചാലക് ഓരോ സ്ഥലത്തും പോകുമ്പോള്‍ അവിടെ പ്രധാനപ്പെട്ട വ്യക്തികളെ സന്ദര്‍ശിക്കാറുണ്ടെന്നും അതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച പരിപാടികളാണ് തിരുവനന്തപുരത്തുള്ളതെന്നുമാണ് ആര്‍എസ്എസ് വിശദീകരണം.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേരള നിയമസഭയുടെ അടിയന്തര സമ്മേളനം വിളിക്കണമെന്ന കേരള സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളഞ്ഞതിലൂടെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ സംസ്ഥാനത്ത് ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് ആര്‍.എസ്.എസ് മേധാവുമായിയുള്ള ചര്‍ച്ച. ഇത് രാഷ്ട്രീയ വിമര്‍ശനം ഏറ്റുവാങ്ങുമെന്ന കാര്യത്തില്‍ സംശമില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കാതെ കേന്ദ്ര ഭരിക്കുന്ന ബി.ജെ.പിക്ക് അനുകൂലമായിയാണ് ഗവര്‍ണര്‍ തന്റെ നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം സി.എ.എ പ്രശ്‌നമുതല്‍ തന്നെ സംസ്ഥാനത്ത് സജീവമാണ്.
https://www.facebook.com/Malayalivartha