പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ്; ആവശ്യം ഉന്നയിച്ചത് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുയിന്‍ അലി

കേരള രാഷ്ട്രീയത്തിലേക്കു മടങ്ങിവരുന്നതിന്റെ ഭാഗമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ്. വൈസ് പ്രസിഡന്റ് മുയിന്‍ അലി തങ്ങളാണ് ആവശ്യമുന്നയിച്ചത്. ഹൈദരലി ശിഹാബ് തങ്ങളുടെ മകനാണ് മുയിന്‍ അലി.
കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭാംഗത്വം രാജിവച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് മുസ്ലിംലീഗിന്റെ നീക്കം. ഇതിനെതിരെയാണ് യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച മലപ്പുറത്തു ചേര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി കാര്യത്തില്‍ തീരുമാനമുണ്ടായത്.
https://www.facebook.com/Malayalivartha