ഇത്രയൊന്നും പ്രതീക്ഷിച്ചില്ല... ഐഎഎസുകാരനായ എം. ശിവശങ്കറിന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ലെന്ന് വീമ്പുപറഞ്ഞ ചാനല്‍ചര്‍ച്ചാ സഖാക്കള്‍ക്ക് തെറ്റി; ശിവശങ്കറിനെതിരേ സമര്‍പ്പിച്ച കുറ്റപത്രം കണ്ടാല്‍ ജയിലിടിഞ്ഞാലും പുറത്തിറങ്ങാന്‍ കഴിയില്ല; ആകാംക്ഷയോടെ ഊഴം കാത്ത് രവീന്ദ്രന്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മാരത്തോണ്‍ ചോദ്യം ചെയ്തപ്പോഴും ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ പറഞ്ഞതാണ് അദ്ദേഹത്തിന്റെ രോമത്തെ പോലും തൊടാന്‍ കഴിയില്ലെന്ന്. എന്നാലിപ്പോള്‍ ജയിലിടിഞ്ഞാലും പുറത്ത് വരാന്‍ കഴിയില്ലെന്ന അവസ്ഥയാണുള്ളത്.
സ്വര്‍ണക്കടത്തു കേസില്‍ പിടിച്ചെടുത്ത 1.85 കോടി രൂപയില്‍ ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്ന് ലഭിച്ച കോഴയാണെന്നും ബാക്കി തുക സ്വപ്ന സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നു.
തുക കണ്ടുകെട്ടാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നേരത്തെ സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു. ശിവശങ്കറിനു പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം നല്‍കിയത്.
ശിവശങ്കറിന് കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കര്‍ വിവിധ കാലഘട്ടങ്ങളില്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇവയുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ ചോദ്യംചെയ്തപ്പോള്‍ നല്‍കിയ മൊഴികളും ചേര്‍ത്തുവച്ചാണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്. വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം തനിക്കറിയില്ലെന്നും ഓര്‍മ്മയില്ലെന്നുമുള്ള മറുപടിയാണ് ശിവശങ്കര്‍ നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചില ചോദ്യങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നായിരുന്നു മറുപടി.
ലോക്കര്‍ എടുക്കുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സ് ആപ്പ് ആശയവിനിമയവും കെ ഫോണ്‍ പദ്ധതിയുടെ വിവരങ്ങളും സ്വപ്നയുമായി പങ്കുവച്ചുള്ള സന്ദേശങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശിവശങ്കറിന്റെ ജന്മദിനത്തില്‍ സ്വപ്ന ഒരു ഐഫോണ്‍ സമ്മാനമായി നല്‍കി. 2018ല്‍ വിലകൂടിയ വാച്ചാണ് സമ്മാനിച്ചതെന്നും ശിവശങ്കര്‍ മൊഴിനല്‍കി
വാട്‌സാപ്പ് സന്ദേശങ്ങള്‍ വലിയ തെളിവായി മാറുകയായിരുന്നു. 2019 ഏപ്രില്‍ രണ്ടിലെ സന്ദേശങ്ങളില്‍ നിന്ന് നയതന്ത്രബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെന്ന് വ്യക്തമാണ്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൊച്ചിയിലെ കസ്റ്റംസ് ക്‌ളിയറിംഗ് ഏജന്‍സിയായ കപ്പിത്താനിലെ വര്‍ഗീസ് ജോര്‍ജിന്റെ മൊഴിയെടുത്തു. അന്ന് നയതന്ത്രബാഗ് തുറക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. ഇക്കാര്യം കോണ്‍സുലേറ്റില്‍ അറിയിച്ചപ്പോള്‍ സരിത്താണ് ഫോണെടുത്തത്. പിന്നീടു വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കസ്റ്റംസ് ഓഫീസിലേക്ക് കാള്‍വന്നു. തുടര്‍ന്ന് ഏജന്‍സിയില്‍നിന്ന് കണ്‍സൈന്‍മെന്റിന്റെ രേഖകള്‍ കൈമാറി. ബാഗ് പരിശോധനയില്ലാതെ വിട്ടുനല്‍കി.
സ്വപ്ന ജെസ്‌റ്റോ എന്നയാളുടെയും ഫോണ്‍നമ്പര്‍ ശിവശങ്കറിന് വാട്‌സ്ആപ്പുവഴി നല്‍കിയിരുന്നു. മറ്റൊരിക്കല്‍ സിയാലിലെ സതീഷ് എന്നയാളുടെ നമ്പര്‍ സ്വപ്നയ്ക്ക് അയച്ചുകൊടുത്ത് അയാളെ വിളിക്കാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചു. ഇവരെ അറിയുമോയെന്ന ചോദ്യങ്ങള്‍ക്ക് തനിക്കറിയില്ലെന്നാണ് ശിവശങ്കര്‍ മറുപടി നല്‍കിയത്.
സ്വപ്നയ്ക്ക് ശിവശങ്കര്‍ അയച്ച മറ്റൊരു സന്ദേശത്തില്‍ 'നീ കൂടുതല്‍ ഇടപെടരുത്. എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അവര്‍ കുറ്റം മുഴുവന്‍ നിന്റെ തലയില്‍ വച്ചുതരും' എന്ന് പറയുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏതു സാഹചര്യത്തിലാണ് സന്ദേശമെന്ന് ഓര്‍മ്മയില്ലെന്നായിരുന്നു മറുപടി.
എന്തായാലും ഈ കുറ്റപത്രം കണ്ട് സകലരും ഞെട്ടിയിരിക്കുകയാണ്. ശിവശങ്കറിന് ഇനി രക്ഷയില്ല. അടുത്ത ഊഴം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ്. അതെന്താകുമെന്ന് ഉടനറിയാം.
https://www.facebook.com/Malayalivartha