പഠനഭാരം കുറക്കാന്‍ ലക്ഷ്യം... എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 40 ശതമാനം പാഠഭാഗങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി തീരുമാനം.... ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ പ്രകാരമുള്ള ചോദ്യപേപ്പര്‍ തയാറാക്കി മാര്‍ച്ച് ആദ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മാതൃക പരീക്ഷ നടത്തും

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 40 ശതമാനം പാഠഭാഗങ്ങളില്‍ ഊന്നല്‍ നല്‍കാന്‍ സംസ്ഥാന കരിക്കുലം കമ്മിറ്റി തീരുമാനം. കോവിഡിനെ തുടര്‍ന്ന് ക്ലാസ് റൂം അധ്യയനം നടക്കാതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം കുറക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രമീകരണം. ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നുതന്നെ മുഴുവന്‍ മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഉണ്ടാകും.
തെരഞ്ഞെടുത്ത് ഉത്തരം എഴുതാനാകുന്ന വിധം ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങള്‍ അധികമായി നല്‍കും. ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മൊത്തം ചോദ്യങ്ങളില്‍ പകുതിയും ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ബാക്കി ചോദ്യങ്ങള്‍, ഊന്നല്‍ നല്‍കുന്നത് ഉള്‍പ്പെടെ മുഴുവന്‍ പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും.
അഞ്ച് ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടതെങ്കില്‍ 10 ചോദ്യങ്ങള്‍ നല്‍കും. ഇതില്‍ അഞ്ച് ചോദ്യങ്ങളും ഊന്നല്‍ നല്‍കുന്ന 40 ശതമാനം പാഠഭാഗങ്ങളില്‍ നിന്നായിരിക്കും. ശേഷിക്കുന്ന അഞ്ച് ചോദ്യങ്ങള്‍, ഊന്നല്‍ നല്‍കുന്നത് ഉള്‍പ്പെടെ മുഴുവന്‍ പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും.
ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ നിശ്ചയിക്കാനുള്ള ശില്‍പശാല ഈ മാസം 28, 29 തീയതികളില്‍ എസ്.സി.ഇ.ആര്‍.ടിയില്‍ നടക്കും.
ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ കൂടി പങ്കെടുക്കുന്ന ശില്‍പശാലയില്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗവും മാതൃക ചോദ്യപേപ്പറും തയ്യാറാക്കും.ഭാഷാ വിഷയങ്ങളിലെ ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ പരമാവധി ആദ്യഭാഗത്തുനിന്നുള്ളവയായിരിക്കും.
എസ്.സി.ഇ.ആര്‍.ടി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി അംഗീകരിച്ചാല്‍ ജനുവരി ആദ്യത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുമ്പോള്‍ ലഭ്യമാക്കും. ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങളെ മുന്‍നിര്‍ത്തിയായിരിക്കണം സ്‌കൂളുകളില്‍ ജനുവരി മുതല്‍ റിവിഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
ഊന്നല്‍ നല്‍കുന്ന പാഠഭാഗങ്ങള്‍ പ്രകാരമുള്ള ചോദ്യപേപ്പര്‍ തയാറാക്കി മാര്‍ച്ച് ആദ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് മാതൃക പരീക്ഷ നടത്തും.ഇത് മൂല്യനിര്‍ണയം നടത്തി വിദ്യാര്‍ഥികള്‍ക്ക് നല്‍കും. മാതൃക പരീക്ഷക്കുമുമ്ബ് തന്നെ ചോദ്യപേപ്പറിന്റെ മാതൃക വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും.
https://www.facebook.com/Malayalivartha