ഇതെല്ലാം വേറെലെവല്‍... ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്വപ്നയെ കൂടാതെ മറ്റൊരു കഥാപാത്രം കൂടി; ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍നിന്ന് ശ്രീമതി റസിയുണ്ണിയുമായുള്ള ബന്ധം പുറത്ത്; കേവലം ഒരു സ്വപ്ന വന്നപ്പോള്‍ ഈ പുകിലെങ്കില്‍ ശ്രീമതി റസിയുണ്ണി കൂടിയെത്തുമ്പോള്‍ എന്താകും അവസ്ഥ

സ്വപ്ന സുരേഷ് കേരളത്തിലുണ്ടാക്കിയ ചലനം ചെറുതല്ല. സര്‍ക്കാരിനേയും പാര്‍ട്ടിയേയും മാസങ്ങളോളമാണ് സ്വപ്ന വെള്ളം കുടിപ്പിച്ചത്. നല്ലവരായ ജനങ്ങള്‍ സ്വപ്നയെ മുഖവിലയ്‌ക്കെടുക്കാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതോടെയാണ് കാര്യങ്ങള്‍ തണുത്തത്. എന്നാല്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്വപ്നയെ കൂടാതെ മറ്റൊരാള്‍ കൂടിയെത്തുകയാണ്. ശ്രീമതി റസിയുണ്ണിയാണിത്.
ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് ശ്രീമതി റസിയുണ്ണിയെ പറ്റി വിവരം ലഭിക്കുന്നത്. ശ്രീമതി റസിയുണ്ണിയുമായി നിരന്തരം ചാറ്റ് ചെയ്ത വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചതോടെയാണ് കാര്യങ്ങള്‍ അങ്ങോട്ട് നീങ്ങിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും കൂടുതല്‍ വിവരങ്ങളും ഇവരുമായി ദിനംപ്രതി ചര്‍ച്ചചെയ്തിരുന്നു. 80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അഴിമതിയെക്കുറിച്ചും സരിത്ത്, സ്വപ്ന തുടങ്ങിയവരെക്കുറിച്ചും റസിയുണ്ണിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ സ്വപ്നയെക്കാളും ശ്രീമതി റസിയുണ്ണി ചലനമുണ്ടാകുമോയെന്ന് ഉടനറിയാം.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇഡിയുടെ ഉത്തരവ് പുറത്തിറങ്ങിയത്. കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം കണ്ടുകെട്ടി. ഇക്കാര്യം ഇഡികോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം ഇന്നലെയാണ് സമര്‍പ്പിത്. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ്കുറ്റപത്രം നല്‍കുന്നത്.
ശിവശങ്കറിന് കള്ളക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കര്‍ വിവിധ കാലഘട്ടങ്ങളില്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇവയുടെ അടിസ്ഥാനത്തില്‍ സ്വപ്നയെ ചോദ്യംചെയ്തപ്പോള്‍ നല്‍കിയ മൊഴികളും ചേര്‍ത്തുവച്ചാണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കിയത്.
വാട്‌സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം തനിക്കറിയില്ലെന്നും ഓര്‍മ്മയില്ലെന്നുമുള്ള മറുപടിയാണ് ശിവശങ്കര്‍ നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ചില ചോദ്യങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലെന്നായിരുന്നു മറുപടി.ലോക്കര്‍ എടുക്കുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി നടത്തിയ വാട്‌സ് ആപ്പ് ആശയവിനിമയവും കെ ഫോണ്‍ പദ്ധതിയുടെ വിവരങ്ങളും സ്വപ്നയുമായി പങ്കുവച്ചുള്ള സന്ദേശങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസില്‍ പിടിച്ചെടുത്ത 1.85 കോടി രൂപയില്‍ ഒരുകോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്ന് ലഭിച്ച കോഴയാണെന്നും ബാക്കി തുക സ്വപ്ന സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നുമാണ് ഇ.ഡി ഇന്നലെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ നേരത്തെ സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു. ശിവശങ്കറിനു പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം നല്‍കിയത്. ഇതിന് പിന്നാലെയാണ് ശ്രീമതി റസിയയെ പറ്റി പറയുന്നത്.
L
https://www.facebook.com/Malayalivartha