കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ എസ് വൈ എസ് പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തികൊലപ്പെടുത്തിയ ഇര്‍ഷാദ് കസ്റ്റഡിയില്‍

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ എസ് വൈ എസ് പ്രവര്‍ത്തകനായ അബ്ദുറഹ്മാന്‍ ഔഫിനെ കുത്തികൊലപ്പെടുത്തിയ ഇര്‍ഷാദ് കസ്റ്റഡിയില്‍. കേസിലെ മുഖ്യപ്രതി ഇര്‍ഷാദ്, ഇയാളുടെ സഹായിയും രണ്ടാം പ്രതിയുമായ ഇസ്ഹാഖ് എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കസ്റ്റഡിയിലായ ഇര്‍ഷാദ് യൂത്ത്ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തിനാല്‍ മംഗളൂര്‍ ആശുപത്രിയിലെത്തി പോലീസ് പിടികൂടി കാസര്‍കോട് എത്തിക്കുകയായിരുന്നു. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha