കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാനായി 2 കവചിത വാഹനങ്ങളെത്തി.. സഞ്ചരിക്കുമ്പോള്‍ തന്നെ നാലു വശത്തുനിന്നും വെടിയുതിര്‍ക്കാം

കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ 2 കവചിത വാഹനങ്ങളെത്തി. ലൈറ്റ് ആംഡ് ട്രൂപ്പ് കാരിയറെന്ന പുത്തന്‍ ബുള്ളറ്റ് പ്രൂഫ് വാഹനമാണ് തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് വേണ്ടി വാങ്ങിയിരിക്കുന്നത്. ഈ വാഹനത്തില്‍ െ്രെഡവറെ കൂടാതെ 11 പേര്‍ക്ക് സഞ്ചരിക്കാം. ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ എല്ലാവരുടെയും പക്കലുണ്ടാകും.
ഈ വാഹനം ഏത് ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഓടിക്കാനാവുമെന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല, സഞ്ചരിക്കുമ്പോള്‍ തന്നെ നാലു വശത്തുനിന്നും വെടിയുതിര്‍ക്കാം. അശോക് ലെയ്‌ലന്‍ഡ് ആണ് വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍. ഒരു ലൈറ്റ് ആര്‍മേഡ് ട്രൂപ്പ് കാരിയര്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് 62.44 ലക്ഷം രൂപ വില വരുന്നുണ്ട്.
ചെന്നൈയില്‍ നിന്നും വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് പോലീസ് ആസ്ഥാനത്ത് എത്തിച്ചശേഷം മലബാര്‍ മേഖലയ്ക്ക് കൈമാറും. ഇതാദ്യമായാണ് ഇത്തരം കവചിത വാഹനങ്ങള്‍ പോലീസ് സേനയ്ക്കായി വാങ്ങുന്നത്. രണ്ട് വാഹനങ്ങളും വാങ്ങിയത് പോലീസിന്റെ ആധുനികവല്‍ക്കരണ ഫണ്ട് ഉപയോഗിച്ചാണ്.
https://www.facebook.com/Malayalivartha