ദുരഭിമാനക്കൊല... അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു... വിവാഹത്തിലുള്ള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്ന് മൊഴി.... പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും

ദുരഭിമാനക്കൊലയില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. വിവാഹത്തിലുള്ള എതിര്‍പ്പ് മൂലമാണ് കൊലപാതകം എന്ന് പ്രതികള്‍ മൊഴി നല്‍കി. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായെന്നും പ്രതികള്‍ പറയുന്നു. എന്നാല്‍ അത്തരം പ്രകോപനങ്ങളുണ്ടായിട്ടില്ലെന്നും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും അനീഷിന്റെ അച്ഛന്‍ പറഞ്ഞു. അനീഷിനെ കള്ളക്കേസില്‍ കുടുക്കാനടക്കം ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ശ്രമിച്ചുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ് വരെ അയച്ചുവെന്നാണ് അനീഷിന്റെ അമ്മ പറയുന്നത്. കേസില്‍ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ സെപ്തംബര്‍ 27നാണ് അനീഷും ഹരിതയും(19) വിവാഹിതരായത്.
ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിള്ള സമുദായത്തില്‍പ്പെട്ടയാളാണ് ഹരിത. കൊല്ലന്‍ സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്ബത്തികവുമായ വലിയ അന്തരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടര്‍ന്നുണ്ടായ വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha