ചേച്ചി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് പലവട്ടം പറഞ്ഞു; ഉത്രാ കൊലപാതകം അരുണ്‍ മാതൃകയാക്കി; ശാഖയുടെ ഉറ്റസുഹൃത്ത് പ്രീതയുടെ വാക്കുകള്‍; 10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണ്‍ ശാഖയില്‍ നിന്നും പിടിച്ചുവാങ്ങി; വിവാഹത്തിന് മുമ്പും പണം നല്‍കി

ശാഖയെ കൊലപ്പെടുത്താന്‍ അരുണ്‍ മാതൃകയാക്കിയത് ഉത്രാ കൊലപാതം. അരുണിന്റെ മനസിലിരിപ്പ് ശാഖയോട് പലതവണ തുറന്ന് പറഞ്ഞതായി ഉറ്റ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. 'ചേച്ചി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഞാന്‍ ഇക്കാര്യം പലവട്ടം ചേച്ചിയോട് പറഞ്ഞിട്ടുമുണ്ട്...' പ്രീത മാധ്യമങ്ങളോട് പറഞ്ഞു.
പണത്തിനു വേണ്ടിമാത്രമാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ തയാറായതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അരുണ്‍ കൂടെയുള്ളതു കുറച്ച് ആശ്വാസമാകുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താന്‍ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുണ്‍ 50 ലക്ഷംരൂപയും 100 പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
ശാഖ വിവാഹത്തിനു മുന്‍പും പലതവണ അരുണിനു പണം നല്‍കിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങള്‍ വാങ്ങാനും ശാഖയാണു പണം നല്‍കിയത്. കല്യാണദിവസം അരുണ്‍ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുണ്‍ എതിര്‍ത്തു. വിവാഹശേഷം അരുണ്‍ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തില്‍ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുണ്‍ ഫോട്ടോയെടുക്കാന്‍ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങള്‍ ആരെയും കാണിക്കരുതെന്നു വിലക്കിയിട്ടുണ്ട്. വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു.
അരുണ്‍ ആവശ്യപ്പെടുമ്പോഴൊക്കെ ശാഖ പണം നല്‍കിയിരുന്നു. കാറും അരുണിന്റെ പേരിലാണ് വാങ്ങിയത്. കുറച്ച് വസ്തുവിറ്റ് പണം നല്‍കാന്‍ അരുണ്‍ നിര്‍ബന്ധിച്ചിരുന്നു. ഇതേചൊല്ലിയുള്ള തര്‍ക്കത്തിലാണ് വിവാഹത്തിന്റെ റജിസ്‌ട്രേഷന്‍ വൈകിയത്. ശാഖ ഫോണിലൂടെ പങ്കുവച്ചിട്ടുള്ള കാര്യങ്ങളും വാട്‌സാപ് മെസേജുകളും പ്രീത പോലീസിനു കൈമാറി.
അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുന്‍കയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു വിവാഹം റജിസ്റ്റര്‍ ചെയ്യാനായി ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ പോയിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ക്രിസ്മസ് വിളക്കുകള്‍ തൂക്കാനെടുത്ത കണക്ഷന്‍ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലര്‍ച്ചെ ശാഖ ഇതില്‍ സ്പര്‍ശിച്ചപ്പോള്‍ ഷോക്കേറ്റെന്നുമായിരുന്നു അരുണ്‍ ഏവരോടും പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പോലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങി.
അസ്വാഭാവിക മരണത്തിനു കേസ് എടുത്ത പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കും ഒരുങ്ങി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും കെഎസ്ഇബിയുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ച പോലീസ്, ഫൊറന്‍സിക് പരിശോധനയും പോസ്റ്റുമോര്‍ട്ടവും കഴിഞ്ഞാലേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും അറിയിച്ചു. ഇതേസമയത്തുതന്നെ അരുണിനെ വിശദമായി ചോദ്യം ചെയ്യുന്നുമുണ്ടായിരുന്നു. പോലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ അരുണ്‍ ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha