സ്ത്രീധനമായി ആവശ്യപ്പെട്ടത് 100 പവനും 50 ലക്ഷം രൂപയും; റബര്‍ വെട്ടിയപ്പോള്‍ കിട്ടിയ 20 ലക്ഷത്തില്‍ നിന്നും 10 ലക്ഷവും ശാഖ അരുണിന് നല്‍കി, 51കാരിയായ ശാഖയോട് ഉണ്ടായ കടുത്ത പ്രണയം സ്വത്തിനുവേണ്ടി, കൊള്ളാൻ ലക്ഷ്യമിട്ടത് പലതവണ
നാടിനെ നടുക്കിയ ശാഖയുടെ മരണത്തില്‍ ദുരൂഹതയൊഴിയുന്നില്ല. ഭര്‍ത്താവ് അരുണ്‍ തന്നെ അപായപ്പെടുത്തുമെന്ന് ശാഖ സംശയിച്ചിരുന്നതായാണ് സൂചന. മാത്രമല്ല, അരുണിന്റെ പല ഇടപെടലുകളില്‍ സംശയമുണ്ടെന്നും തങ്ങള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ശാഖ കൂട്ടുകാരിയോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ 51കാരി ശാഖയുടെ വിവാഹം 2 മാസം മുന്‍പാണ് നടന്നത്. 28കാരനായ അരുണാണ് വരൻ. ഇതിന് മുമ്പ് ഇന്‍ഡ്ക്ഷന്‍ സ്റ്റൗവിലൂടെ വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്താന്‍ അരുണ്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിനോട് വ്യക്തമാക്കി.
51കാരിയായ ശാഖയും 28കാരനായ അരുണും തമ്മിലുള്ള വിവാഹവാര്‍ത്ത പലരിലും അമ്പരപ്പും കൗതുകവും ഉളവാക്കി. ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നപ്പോഴാണ് ആശുപത്രി ജീവനക്കാരനായ അരുണിനെ ശാഖ പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നടന്നത്. ശാഖയെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ഒത്തിരി ശ്രമിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ 10ന് ഇരുവരും പഞ്ചായത്തിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ വിവാഹത്തിന് ശേഷം ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. ശാഖയുടെ പ്രായക്കൂടുതല്‍ അരുണിന് നാണക്കേടായിരുന്നു . അരുണ്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് ശാഖ സുഹൃത്തിനോട് പറഞ്ഞിട്ടുള്ളതായി വ്യക്തമാക്കി. വിവാഹ ചിത്രം ശാഖ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് അരുണിനെ ഏറെ ചൊടിപ്പിച്ചു. ഭാര്യയ്ക്ക് പ്രായം കൂടുതലാണെന്ന് പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുകയാണെന്നാണ്അരുണ്‍ പോലീസിനോട് പറഞ്ഞത്. സ്വത്ത് മാത്രം ലക്ഷ്യം വെച്ചാണ് അരുണ്‍ ശാഖയോട് അടുത്തതെന്നും വിവാഹം കഴിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
https://www.facebook.com/Malayalivartha