ശാഖയെ അരുണ്‍ കൊലപ്പെടുത്തിയത് കൈകള്‍ കൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് .... തിരുവനന്തപുരം കാരക്കോണത്ത് അമ്പത്തിയൊന്ന് വയസുകാരിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെയെന്ന് പൊലീസ്

തിരുവനന്തപുരം കാരക്കോണത്ത് അമ്പത്തിയൊന്ന് വയസുകാരിയെ കൊലപ്പെടുത്തിയത് ഇരുപത്തെട്ടുവയസുകാരനായ ഭര്‍ത്താവ് തന്നെയെന്ന് പൊലീസ്. ശാഖയെ കൊലപ്പെടുത്തിയത് കൈകള്‍ കൊണ്ട് മുഖം അമര്‍ത്തിയാണെന്ന് പൊലീസ്.
മുഖമമര്‍ത്തി ശ്വാസം മുട്ടിച്ചാണ് അരുണ്‍ ശാഖയെ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായെങ്കിലും അരുണിന്റെ ക്രൂരമുഖം ശാഖ അറിഞ്ഞിരുന്നില്ല.
അഭിപ്രായവ്യത്യാസങ്ങളും അസ്വാരസ്യങ്ങളും ഉണ്ടായിരുന്നെങ്കിലും തന്നെ കൊലപ്പെടുത്താന്‍ തക്ക പകയും ദേഷ്യവും അരുണിന് ഉണ്ടാകുമെന്ന് ശാഖ തിരിച്ചറിഞ്ഞില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.അരുണ്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ശാഖ വെളിപ്പെടുത്തിയിരുന്നതായി സുഹൃത്ത് പറയുന്നു.
ശാഖയ്ക്ക് പത്തേക്കറോളം ഭൂമിയും ആഢംബര വീടും ഉണ്ട്. വിവാഹത്തിന് മുന്‍പ് 5 ലക്ഷത്തോളം രൂപയും കാറും അരുണിന് ശാഖ നല്‍കിയിരുന്നു. ഇതോടൊപ്പം റബര്‍ മരം ലീസിന് കൊടുത്തപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിച്ചെടുത്തിരുന്നു.
സ്ത്രീധനമായി 100 പവനും 50 ലക്ഷം രൂപയുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. വിവാഹ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചതിനെ ചൊല്ലി ശാഖയും അരുണും പതിവായി വഴക്കിടുമായിരുന്നു. ഭാര്യയ്ക്ക് പ്രായം കൂടുതലായതിനാല്‍ ചിത്രം കണ്ട് കൂട്ടുകാര്‍ കളിയാക്കുമെന്നായിരുന്നു അരുണ്‍ പറഞ്ഞിരുന്നത്.
പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ അരുണ്‍ വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു. താന്‍ വഞ്ചിതയാകുകയാണെന്ന് തിരിച്ചറിഞ്ഞ ശാഖ അതിനു സമ്മതിച്ചില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു.
"
https://www.facebook.com/Malayalivartha