തിരുവല്ലം വണ്ടിത്തടത്ത് പോലീസ് സംഘത്തിനു നേരെ പെട്രോള്‍ ബോംബും, പടക്കവും എറിഞ്ഞ് പൊലീസ് വാഹനം അടിച്ചുതകര്‍ത്ത കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍..

തിരുവല്ലം വണ്ടിത്തടത്ത് പോലീസ് സംഘത്തിനു നേരെ പെട്രോള്‍ ബോംബും, പടക്കവും എറിഞ്ഞ് പൊലീസ് വാഹനം അടിച്ചുതകര്‍ത്ത കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയിലായിരിക്കുന്നു. ബാലരാമപുരം ഗവണ്‍മെന്റ് സ്‌കൂളിനു പുറകില്‍ താമസിക്കുന്ന ജസീക്ക്, നരുവാമൂട് അഞ്ചു ഭവനില്‍ അനൂപ്, നരുവാമൂട് അലുവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം സൗമ്യ ഭവനിലെ ആദര്‍ശ് എന്നിവരാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. നേരത്തെ തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപമായിരുന്നു ആക്രമണം നടന്നിരിക്കുന്നത്. മോഷണം,കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട സുധി എന്ന പ്രതിയെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൂട്ടുപ്രതിയായ ശാന്തിപുരം നന്ദുവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയാണ് സംഘം ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha