തിരുവനന്തപുരത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ പിടിയില്‍..

വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. തിരുവനന്തപുരം അരുവിക്കര കാച്ചാണി സ്വദേശി നന്ദിനിയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24ന് രാത്രി മദ്യപിച്ചെത്തി മാതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ഷിബു അരുവിക്കര പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
പ്രായാധിക്യം കൊണ്ടുള്ള മരണമാണെന്നായിരുന്നു പോലീസിനോട് ഇപ്പോള്‍ പിടിയിലായ മകന്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയ പോലീസ് അയല്‍വാസികളുടെ മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ ഷിബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് മനസിലായത്. ഷിബുവിന്റെ അറസ്റ്റ് ഞായറാഴ്ച വൈകിട്ടോടെയുണ്ടാകുമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha